കേരള PSC സബ് ഇൻസ്പെക്ടർ (ട്രെയിനി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലികൾ സ്വപ്നം കാണുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം.
പ്രായപരിധി
20 മുതൽ 36 വയസ്സ് വരെ
അപേക്ഷകർ 02.01.1991 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.
അവസാന തീയതി : 2023 ഫെബ്രുവരി 3
ജോലി വിവരങ്ങൾ
ഡിപ്പാർട്ട്മെന്റ് : Kerala Police Service
CATEGORY NO: 672/2022-673/2022
ജോലി തരം : Kerala PSC
ഒഴിവുകളുടെ വിവരങ്ങൾ
കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ആർമ്ഡ് പോലീസ് ബറ്റാലിയനിലേക്ക് സബ്ഇൻസ്പെക്ടർ (ട്രെയിനി) തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്കാണ് അവസരമുള്ളത്.
ശാരീരിക യോഗ്യതകൾ
മിനിമം 167 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. (SC/ST- 160 സെന്റീമീറ്റർ)
നെഞ്ചളവ് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം (SC/ST- 76 സെന്റീമീറ്റർ)
1. ദൂരെയുള്ള കാഴ്ച
വലത് കണ്ണിന് 6/6 snellen
ഇടതു കണ്ണിന് 6/6 snellen
2. അടുത്തുള്ള കാഴ്ച
വലത് കണ്ണിന് 0.5 snellen
ഇടതു കണ്ണിന് 0.5 snellen
താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.
1. 14 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
2. ഹൈജമ്പ് 132.20 സെന്റിമീറ്റർ
3. ലോങ്ങ് ജമ്പ് 457.20 സെന്റിമീറ്റർ
4. (7264ഗ്രാം) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 609.60 സെന്റിമീറ്റർ എറിയൽ
5. ക്രിക്കറ്റ് ബോൾ എറിയൽ - 6096 സെന്റിമീറ്റർ
6. പുൾ അപ്പ് അല്ലെങ്കിൽ ചിന്നിങ് - 8 തവണ
7. റോപ്പ് ക്ലൈംബിംഗ് : 365.80 സെന്റീമീറ്റർ
8. 1500 മീറ്റർ ഓട്ടം - 5 മിനുട്ട് 44 സെക്കൻഡ് കൊണ്ട്
ശമ്പള വിവരങ്ങൾ
45,600 മുതൽ 95,600 രൂപ വരെ
അപേക്ഷ സമർപ്പിക്കേണ്ട വിധം
1. ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in വെബ്സൈറ്റിൽ Psc പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്
2. ലോഗിൻ ചെയ്ത ശേഷം നോട്ടിഫിക്കേഷൻ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
672/2022 അല്ലെങ്കിൽ 673/2022 സെർച്ച് ചെയ്യുക.
3. ശേഷം നിങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ Apply Now എന്ന് കാണിക്കും. അതിൽ Apply Now കൊടുത്ത് അപേക്ഷിക്കുക.
4. ഡിഗ്രി സർട്ടിഫിക്കറ്റ് ഈ വർഷമാണ് കിട്ടിയതെങ്കിൽ പ്രൊഫൈലിൽ പോയി എഡിറ്റ് ചെയ്യുക.
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് കാഴ്ചശക്തിയും ശാരീരിക ക്ഷമതയും ചെക്ക് ചെയ്തശേഷം മെഡിക്കൽ ഓഫീസർ റാങ്കിൽ കുറയാത്ത ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.