Kerala Tourism Recruitment 2024

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം സർക്കാർ ഗസ്റ്റ് ഹൗസ്, യാത്രി നിവാസ് എന്നിവിടങ്ങളിലേക്ക് താഴെക്കൊടുത്തിരിക്കുന്ന തസ്തികളിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.


ഒഴിവുകൾ
സർവ്വീസ് ഗസ്റ്റ് ഹൗസ്, തിരുവനന്തപുരം
- ഫുഡ്‌ & ബിവറേജ് സ്റ്റാഫ് 
- അസിസ്റ്റന്റ് കുക്ക് 
യാത്രി നിവാസ്, തിരുവനന്തപുരം
- ഹൗസ് കീപ്പിംഗ് സ്റ്റാഫ് 
- കിച്ചൻ മേട്ടി 
- കുക്ക് 
- റിസപ്ഷനിസ്റ്റ്

ശമ്പള വിശദാംശങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ദിവസവേതന അടിസ്ഥാനത്തിൽ അതാത് സമയത്ത് സർക്കാർ ഉത്തരവിന് വിധേയമായി ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം Rs.675/- രൂപ.

പ്രായപരിധി
മേൽപ്പറഞ്ഞ തസ്തികകളിലേക്ക് 18 വയസ്സിനും 36 വയസ്സിനും ഇടയിലാണ് പ്രായപരിധി.
സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും

യോഗ്യത
1. ഫുഡ് & ബിവറേജ് സ്റ്റാഫ്
- പ്രീഡിഗ്രി/ പ്ലസ് ടു പാസായിരിക്കണം.
- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് & ബീവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നും ബിവറേജ് സർവീസിൽ ഒരു വർഷ ഡിപ്ലോമ.
- സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ വെയിറ്റർ/ ബട്ലർ / ക്യാപ്റ്റനായി കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം.
2. റിസപ്ഷനിസ്റ്റ്
- പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസ് ആയിരിക്കണം.
- കേരള സർക്കാരിന്റെ ഫുഡ് ഗ്രാഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
- 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനുമുകളിൽ ഉള്ളതോ ആയ ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം.
3. കുക്ക്
- എസ്എസ്എൽസി അല്ലെങ്കിൽ തുല്യത
- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നോ ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ്‌ പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.
- 2 വർഷത്തെ പ്രവൃത്തിപരിചയം.
4. അസിസ്റ്റന്റ് കുക്ക്
- എസ്എസ്എൽസി അല്ലെങ്കിൽ തുല്യത
- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്
- 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനുമുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
5. കിച്ചൻ മേട്ടി
- എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
- 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പരിചയം.
6. ഹൗസ് കീപ്പിംഗ് സ്റ്റാഫ്
- എസ്എസ്എൽസി അല്ലെങ്കിൽ തുല്യത
- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പിജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
- 6 മാസത്തെ പ്രവർത്തിപരിചയം

തിരഞ്ഞെടുക്കൽ പ്രക്രിയ
- എഴുത്തുപരീക്ഷ
- സ്കിൽ ടെസ്റ്റ്
- പേർസണൽ ഇന്റർവ്യൂ

അപേക്ഷിക്കേണ്ട വിധം
അപേക്ഷകൾ " റീജിയണൽ ജോയിന്റ് ഡയറക്ടർ, റീജിയണൽ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, നോർക്ക ബിൽഡിംഗ്‌, വിനോദ സഞ്ചാര വകുപ്പ്, തൈക്കാട്, തിരുവനന്തപുരം" എന്ന മേല്‍ വിലാസത്തില്‍ അയക്കേണ്ടതാണ്‌. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്‌.
0471-2335571

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 26 ഒക്ടോബർ 2024,4PM

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail