കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ 64 തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തസ്തികകളും യോഗ്യത മാനണ്ഡങ്ങളും അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം 04/05/2022 -ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പ്രായപരിധി : 19 - 40 വയസ്സ് ( അര്‍ഹരായവര്‍ക്ക് ഇളവ് ലഭിക്കുന്നതാണ്)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 ജൂണ്‍ 8
തസ്‌തികകൾ : 64
ശമ്പളം : 40800 - 85000
നിബന്ധനകൾ
1. ഏതെങ്കിലും ഒരു അംഗീകൃത സര്‍കലാശാലയില്‍ നിന്ന് സിവില്‍/മെക്കാനിക്കല്‍/കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ലഭിച്ചിട്ടുളള ബിരുദം. അല്ലെങ്കില്‍ Associate membership Diploma of the Associate Membership Examination of Engineers in Civil/Mechanical/ Chemical Engineering അല്ലെങ്കില്‍ തത്തുല്യം
2. യോഗ്യതയുള്ളവരില്‍ നിന്ന് വണ്‍ ടൈം രജിസ്‌ട്രേഷന്‍ 'വഴി മാത്രമേ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കൂ.
ഹാജരാക്കേണ്ട രേഖകൾ
എല്ലാ സര്‍ട്ടിഫിക്കറ്റുകളും ( ഡിഗ്രികള്‍, പ്രായപരിധി, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അനുഭവ സര്‍ട്ടിഫിക്കറ്റ്, സംവരണം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ അതു തെളിയിക്കുന്നതിന്)
എല്ലാം കൃത്യമായി വണ്‍ടൈം റെജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയശേഷം ഓണ്‍ലൈനായി അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്നു.
അപേക്ഷ എവിടെ കൊടുക്കണം
(keralapsc.gov.in)വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം
(അപേക്ഷ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക )
നടപടിക്രമം
1. കേരള പിഎസ്സി റിക്രൂട്ട്മെന്റ് 2022 ലെ നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
2. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ആവശ്യമായ എല്ലാ വിവരങ്ങളും സമര്‍പ്പിക്കുക.
3. ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിക്കുക
4. ഒരു തസ്തികയിലേക്ക് അപേക്ഷിക്കാന്‍ നോട്ടിഫിക്കേഷന്‍ ലിങ്കിലെ ബന്ധപ്പെട്ട പോസ്റ്റുകളുടെ അപേക്ഷിക്കുക അപ്ലൈ നൗ ക്ലിക്കുചെയ്യണം.
5. ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷ / ഒഎംആര്‍ / ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തുകയാണെങ്കില്‍, അപേക്ഷകര്‍ അവരുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി പരീക്ഷ എഴുതുന്നതിനുള്ള കണ്‍ഫോര്‍മേഷന്‍ സമര്‍പ്പിക്കണം .
6. അത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ ടെസ്റ്റ് തീയതി വരെയുള്ള അവസാന 15 ദിവസങ്ങളില്‍ പ്രവേശന ടിക്കറ്റുകള്‍ സൃഷ്ടിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കൂ