കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

 
പ്രായപരിധി :19 വയസ്സ് മുതൽ 40 വയസ്സ് വരെ
( ഉദ്യോഗാർഥികൾ 02.01.1982 - നും 01, 01.2003 - നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ))
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2022 ഡിസംബർ 14.


തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ)

ഒഴിവുകളുടെ എണ്ണം : 06

ശമ്പളം : 40,975 രൂപ മുതൽ 81,630 രൂപ വരെ

നിയമനം  : നേരിട്ട് 

യോഗ്യത : AICTE അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ബി.ടെക് (ഇലക്ട്രിക്കൽ എൻജിനീറിങ്)/ ബി.ടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്) എൻജിനീറിങ് ബിരുദം.

പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനിയമായ വയസ്സിളവ് ലഭിക്കുന്നതാണ്.
 

അപേക്ഷ സമർപ്പിക്കേണ്ട വിധം

1. ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവിസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.govin വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

2. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

3. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link 'Apply Now ' ൽ മാത്രം click ചെയ്യേണ്ടതാണ്.

4. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2012 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

5. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തിയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

6. നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

7. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

8. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

9. ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.


ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപു തന്റെ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.

കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail