ന്യൂനപക്ഷ വികസന വകുപ്പിൽ നിന്നും നിങ്ങൾക്ക് ലോൺ നിരസിക്കപ്പെട്ടിട്ടുണ്ടോ ?

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

എന്താണ് ന്യൂനപക്ഷ വികസന കോർപറേഷൻ

സാമ്പത്തികവും വികസനപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) വകുപ്പിന്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള കമ്പനി ആക്ട്, 1956 പ്രകാരം രജിസ്റ്റർ ചെയ്ത ഒരു കേരള സർക്കാർ കമ്പനിയാണ് കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (KSMDFC) ലിമിറ്റഡ്. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാഴ്സികൾ തുടങ്ങിയ വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങളുടെ പ്രയോജനത്തിനായി. ന്യൂ ഡൽഹിയിലെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഗവൺമെന്റ് സംരംഭമായ നാഷണൽ മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ആൻഡ് ഫിനാൻസ് കോർപ്പറേഷന്റെ (എൻഎംഡിഎഫ്‌സി) സംസ്ഥാന ചാനലിംഗ് ഏജൻസിയാണിത്.


നിങ്ങൾ ലോൺ നിരസിക്കപ്പെട്ടവരാണോ ?

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിന്നും വിവിധങ്ങളായ ലോണുകൾക്ക് അപേക്ഷിച്ചിട്ട് ലഭിക്കാത്തവരാണോ നിങ്ങൾ, നിങ്ങളെ സഹായിക്കാൻ താമരശ്ശേരി രൂപതയുടെ സ്ഥാപനങ്ങളായ ഐഡർ ഫൌണ്ടേഷൻ നും AKCC യും തയ്യാറാണ്. 
അപേക്ഷിച്ച ലോണിന് നിങ്ങൾ അർഹരാകുന്ന പക്ഷം നിങ്ങൾക്ക് ലോൺ നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ലഭ്യമാക്കുന്നതിന് ഞങ്ങൾ നിങ്ങളെ സഹായിക്കാം.


ന്യൂനപക്ഷ വകുപ്പിൽ നിന്നും നൽകപ്പെടുന്ന ലോണുകൾ 

1. വിദ്യാഭ്യാസ ലോണുകൾ  3% പലിശ മുതൽ  , CREDITLINE 1
2. വിദ്യാഭ്യാസ ലോണുകൾ 5 -8 % പലിശ , CREDITLINE  2
3. PARENTS  PLUS
4. KSMDFC  സ്വയം തൊഴിൽ വായ്‌പ 8 % പലിശ
5. NMDFC  സ്വയം തൊഴിൽ വായ്‌പ 6 % CREDITLINE  1
6. NMDFC  സ്വയം തൊഴിൽ വായ്‌പ 6 % CREDITLINE  2
7. വിസ ലോൺ
8. പ്രവാസി ലോൺ 
9. ഭാവന വായ്‌പ
10. സുമിത്രം വിവാഹ വായ്‌പ

നിങ്ങൾ അർഹരാണെങ്കിൽ തന്നിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക 

ഇവിടെ ക്ലിക്ക് ചെയ്യുക 
 

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക 

MOB : 9446788884
           
8086442992

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail