LIC GOLDEN JUBILEE SCHOLARSHIP -2024
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നത വിദ്യഭ്യാസത്തിനായ് LIC നൽക്കുന്ന ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
വിവിധ തരം സ്കോളർഷിപ്പുകളും അപേക്ഷിക്കാനുള്ള യോഗ്യതയും
1. ജനറൽ സ്കോളർഷിപ്
a) പ്ലസ് ടു വിന് ശേഷം
- 2021-22/2022-23/2023-24 വർഷത്തിൽ പ്ലസ് ടു പാസ്സായതും അല്ലെങ്കിൽ CGPA 60%മാർക്കോടെ ഡിപ്ലോമ പാസ്സായതും ആയ വിദ്യർത്ഥികൾക്ക് അപേക്ഷിക്കാം.
- 2024-25 വർഷത്തിൽ ഡിഗ്രി /ഡിപ്ലോമ അഡ്മിഷൻ എടുത്തിരിക്കണം.
- 2,50,000 രൂപയിൽ കുടുംബ വാർഷിക വരുമാനം ഉണ്ടാവാൻ പാടില്ല.
- സ്കോളർഷിപ് തുക - 40,000/per annum (MBBS/BAMS/BHMS/BDS), 30,000 per annum (BE,BTECH,BArch), 20,000 per annum(മറ്റു ഡിഗ്രി ഡിപ്ലോമ കോഴ്സ്കൾക്ക് )
-
b) പത്താം ക്ലാസിനു ശേഷം
- 2021-22/2022-23/2023-24 വർഷത്തിൽ 60% മാർക്കോട് പാസ്സായിരിക്കണം
- 2024-25 വർഷത്തിൽ ഹയർ സെക്കന്ററി /വൊക്കേഷനൽ / ഡിപ്ലോമ അഡ്മിഷൻ എടുത്തിരിക്കണം
- 2,50,000 രൂപയിൽ കുടുംബ വാർഷിക വരുമാനം ഉണ്ടാവാൻ പാടില്ല.
- സ്കോളർഷിപ് തുക - 20,000 per annum
2. സ്പെഷ്യൽ സ്കോളർഷിപ് ഫോർ ഗേൾ ചൈൽഡ്
- 2021-22/2022-23/2023-24 വർഷത്തിൽ 60% മാർക്കോട് പാസ്സായിരിക്കണം
- 2024-25 വർഷത്തിൽ ഹയർ സെക്കന്ററി /വൊക്കേഷനൽ / ഡിപ്ലോമ അഡ്മിഷൻ എടുത്തിരിക്കണം
- 2,50,000 രൂപയിൽ കുടുംബ വാർഷിക വരുമാനം ഉണ്ടാവാൻ പാടില്ല.
- സ്കോളർഷിപ് തുക - 15,000 per annum
കണ്ടിഷൻസ്
- പോസ്റ്റ് ഗ്രാജുവേഷൻ സ്റ്റുഡന്റ്ന് അപ്ലൈ ചെയ്യാൻ സാധിക്കുന്നതല്ല
- മറ്റെന്തെകിലും സ്ഥാപനത്തിൽ നിന്നോ വ്യക്തികളിൽ നിന്നോ സ്കോളർഷിപ് ലഭിക്കുന്നവിദ്യർത്ഥികൾക്ക് ഈ സ്കോളർഷിപ് അപേക്ഷിക്കാൻ സാധിക്കുന്നതല്ല (ഗവണ്മെന്റ് സ്കോളർഷിപ് ലഭിക്കുന്നവർക്ക് ഇത് ബാധകമല്ല )
- സ്പെഷ്യൽ സ്കോളർഷിപ് ഫോർ ഗേൾ ചൈൽഡ് രണ്ടാം വർഷത്തിലും ഈ കണ്ടിന്യു ചെയ്യണമെങ്കിൽ 11th ഇൽ 50%മാർക്ക് കിട്ടിയിരിക്കണം.
- റെഗുലർ ആയിട്ട് പഠിക്കുന്നവർക്ക് മാത്രമേ അപ്ലൈ ചെയ്യാൻ സാധിക്കു
ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച ശേഷം അക്കനൗലെടജ്‍മെന്റ് ഇമെയിൽ ലഭിക്കും. അതിൽ മെൻഷൻ ചെയ്തിരിക്കുന്ന ഡിവിഷണൽ ഓഫീസ് ആയിരിക്കും ബന്ധപെടുക. അതിനാൽ വാലിഡ് ഇമെയിൽ ഐഡിയും ഫോൺ നമ്പറുമാണ് ഓൺലൈൻ അപ്ലിക്കേഷനിൽ നൽകുന്നത് എന്ന് ഉറപ്പുവരുത്തുക.
അപേക്ഷിക്കാനുള്ള അവസാന തിയതി - 22 ഡിസംബർ 2024
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
അപേക്ഷ സമർപ്പിക്കാനായ്