ഭാരതീയ മഹിളാ ബാങ്ക് ബിസിനസ് ലോൺ
രാജ്യത്ത് ആദ്യമായി വനിതകൾക്ക് വേണ്ടി മാത്രം ആരംഭിച്ചിരുന്ന ബാങ്കാണ് മഹിളാ ബിസിനസ് ബാങ്ക്. 2017ന് ശേഷം എസ്ബിഐയിൽ ലയിച്ച ബാങ്കിന്റെ സ്‌കീമുകൾ വനിതാ സംരംഭകരെ വളർത്തികൊണ്ടുവരാൻ ഉദ്ദേശിച്ച് നടപ്പാക്കിയതാണ്. 1000 രൂപ മുതൽ 20 കോടി രൂപാവരെ ഈ ബാങ്കിന്റെ വിവിധ സ്‌കീമുകളിലായി വായ്പകൾ അനുവദിക്കും.
വായ്പ നൽകുന്ന മേഖലകൾ
- റീട്ടെയിൽ
- സർവീസ്
- മാനഫാക്ചറിങ്
പ്രായപരിധി
18 വയ്സ് മുതൽ 60 വയസ് വരെ
തിരിച്ചടവ് കാലാവധി
7 വർഷം
സവിശേഷതകൾ
- മനഫക്ചറിങ് യൂണിറ്റുകൾക്കണ് വലിയ വായ്പകൾ നൽകുന്നത്
- ഒരു വനിതാ സംരംഭത്തിന് അഞ്ച് കോടി രൂപാ വരെ എളുപ്പത്തിൽ വായ്പ കിട്ടും
- ഫുഡ് കാറ്ററിങ് വിഭാഗങ്ങളിലെ സംരംഭങ്ങൾക്ക് ബിഎംബി അന്നപൂർണ ലോൺ , ബ്യൂട്ടിപാർലർ ,സലൂൺ,സ്പാ പോലുള്ള സംരംഭങ്ങൾക്ക് ബിഎംബി ശ്യംഗാർ , ചെറുകിട ,ഇടത്തരം വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ബിഎംബി എസ്എംഇ ഈസി ഡേ കെയർ സെന്ററുകൾ പോലുള്ള ബിസിനസുകൾക്ക് ബിഎംബി പർവാരിഷ് എന്നീ സ്‌കീമുകളാണ് ഉള്ളത്.
ആർക്കൊക്കെ അപേക്ഷിക്കാം
- ഏകാങ്ക സംരംഭകർ
- പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ
- പൊതുമേഖല സ്വകാര്യ മേഖല കമ്പനികളിലെ ഉടമകൾ ബോർഡ് മെമ്പർമ്മാർ
- കോ ഒപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾ
- സ്വയം തൊഴിൽ മേഖലയിൽ രണ്ടു വർഷം പ്രവർത്തി പരിചയം ഉള്ളവർ
- 25,000 രൂപ മാസശമ്പളമുള്ള വനിതകൾ
ഹജരക്കേണ്ട രേഖകൾ
- വോട്ടർ ഐഡി
- ഡ്രൈവിംഗ് ലൈസെൻസ്
- പാൻകാർഡ്
- ആധാർകാർഡ്
- പാർട്ട്‌നർഷിപ്പ് സ്ഥാപനമെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ
- ഉദ്യോഗ് രജിസ്‌ട്രേഷനാണെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ
- സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ പ്രോപ്പർട്ടി നികുതി അടച്ച ബിൽ,ബിസിനസ് അഡ്രസ്സ് പ്രൂഫ് ,സെയിൽസ് ഡീഡ് തുടങ്ങിയ രേഖകളും വേണ്ടതുണ്ട്
- വരുമാനം തെളിയിക്കാനായി അവസാനത്തെ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, രണ്ട് വർഷത്തെ ഐടിആർ ഫയലിങ്, കറണ്ട് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്,കടബാധ്യതാ വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങളൊക്കെ നൽകേണ്ടതുണ്ട്.
അപേക്ഷിക്കേണ്ട വിധം
അടുത്തുള്ള മഹിളാ ബാങ്കിൽ നേരിട്ട് അപേക്ഷിക്കാവുന്നതാണ്
കേരളത്തിലെ മഹിളാ ബാങ്ക് ബ്രാഞ്ചുകൾ ഉള്ളത് കോഴിക്കോട്,എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലാണ്.-
kozhikode (fairmount 5-86 D, Ernhipalam, phn: 2766866
Ernakulam (Sivasailam, Ground Floor, D. #869 B, 869 B1, Changampuzha Samadhi Road, Edappally, phn 2341113
Thrissur (19/124/1 & 19/124/2, Ground Floor, Atlas Building, Poothole, phn 2380980
Thiruvananthapuram (Bharatiya Mahila Bank Chavarcode Trivandrum, Bharatiya Mahila Bank Kottor, Bharatiya Mahila Bank Punnavoor Trivandrum, Bharatiya Mahila Bank Thiruvananthapuram Manacaud