മംഗല്ല്യ സമുന്നതി പദ്ധതി
കേരള സംസ്ഥാനത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹ നടത്തിപ്പിലേക്ക് ധനസഹായം നൽകുന്ന മംഗല്യ സമുന്നതി പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്.
നിബന്ധനകൾ
* അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാൻ പാടില്ല
* അപേക്ഷകർAAY മുൻഗണനാ റേഷൻ കാർഡുള്ളവർ ആയിരിക്കണം
* വിവാഹിതയാകുന്ന പെൺകുട്ടിയുടെ പ്രായം 22 വയസ്സിന് മുകളിൽ ആയിരിക്കണം
* മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികൾ സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാം
ഹാജരാക്കേണ്ട രേഖകൾ
- വിവാഹ സർട്ടിഫിക്കറ്റ് പകർപ്പ്
- വരുമാന സർട്ടിഫിക്കേറ്റ്
- പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന സർട്ടി'പിക്കേറ്റ്
- റേഷൻ കാർഡ് പകർപ്പ്
- ഐഡൻ്റിറ്റി കാർഡ്
- പ്രായം തെളിയിക്കുന്ന രേഖ
- വിവാഹക്ഷണ കത്ത്
- അപേക്ഷകന്റെ പേരിൽ ഉള്ള ബാങ്ക് പാസ്സ് ബുക്ക്
- മാതാപിതാക്കൾ മരിച്ചതങ്കിൽ മരണ സർട്ടിഫിക്കേറ്റ്
- മാതാപിതാക്കൾ ഉപേക്ഷിച്ചതെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കേറ്റ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 12 ഫെബ്രുവരി 2025
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും