ആഘോഷങ്ങൾക്ക് താത്ക്കാലിക വിട…ഒരുങ്ങാം ഇനി പരീക്ഷക്കാലത്തിനായി..
ക്രിസ്തുമസ് അവധിക്കാലവും , ന്യൂ ഇയർ ആഘോഷങ്ങളും, കലോത്സവ ദിനങ്ങളും , പള്ളി തിരുനാളുകളും താത്കാലികമായി വിടവാങ്ങിയിരിക്കുന്നു. ഇനി വരാനിരിക്കുന്നത് പൊതുപരീക്ഷയുടെ നാളുകളാണ്. ആത്മവിശ്വാസത്തോടും ചിട്ടയോടുംകൂടെ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ, പരീക്ഷയുമായി ബന്ധപ്പെട്ട ആകുലതകൾ കുട്ടികളെ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തിയേക്കാം. പ്രത്യേകിച്ച് എസ് എസ് . സി, പ്ലസ് വൺ, പ്ലസ് ടു , വിവിധ എൻട്രൻസ് പരീക്ഷകൾ, തുടങ്ങി പൊതു പരീക്ഷക്കുവേണ്ടി ഒരുങ്ങുന്നവർ. തങ്ങൾക്ക് ഉയർന്ന മാർക്ക് കിട്ടാതെ വരുമോ, ഉപരിപഠനം സാധ്യമാവാതെ വരുമോ, പഠിച്ചത് മറന്നു പോകുമോ, സമയത്തിനുള്ളിൽ പഠിച്ചു തീരുമോ തുടങ്ങിയ ചിന്തകൾ, പരീക്ഷക്കാലം അവർക്ക് ഒരു പേടി സ്വപ്നമായി മാറ്റുന്നു. കടുത്ത മാനസിക സംഘർഷത്തിലൂടെയും ഭീതിയിലൂടെയും കടന്നു പോകുന്ന ദിനങ്ങൾ ......അത് കുട്ടികളുടെ പഠനത്തെയും വിജയ സാധ്യതകളെയും സാരമായി ബാധിക്കുന്നു എന്നത് സത്യമാണ്.
നന്നായി പഠിക്കുന്നതോടൊപ്പം തന്നെ മാനസികമായി ഒരുങ്ങുന്നത് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിനും, ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനും ഉന്നത വിജയം. കൈവരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു.
നിങ്ങളുടെ കുട്ടിയെ നല്ലൊരു പരീക്ഷക്കാലത്തിനായി , നല്ലൊരു വിജയത്തിനായി ഒരുക്കുന്നതിനു വേണ്ടി ഞങ്ങൾ Team Manomaya സന്നദ്ധമാണ്.
അതിനായി നിങ്ങൾക്ക് സമീപിക്കാം:
മനോമയ കൗൺസിലിംഗ് സെന്റർ കോഴിക്കോട്.
സമയം
തിങ്കൾ മുതൽ ശനി വരെ - രാവിലെ 9 :30 മുതൽ 2 :30 വരെ
ഞായർ - ഉച്ചക്ക് 1 മുതൽ 4 വരെ
അപ്പോയിട്മെന്റ് എടുക്കാൻ തന്നിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക- 9495548035, 9497303165
Address : മനോമയ കൗൺസിലിംഗ് സെന്റർ കോഴിക്കോട്.
Kutty’s ബിൽഡിങ്, YMCA ക്രോസ് റോഡ്, ഫാത്തിമ ആശുപത്രിക്ക് സമീപം, കോഴിക്കോട്.9495548035, 9497303165