മെറിറ്റ് കം മീന്‍സ് സ്‌ക്കോളര്‍ഷിപ്പ് 2021 - 2022

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ടെക്‌നിക്കല്‍, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മത ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് 2021 - 2022 അധ്യയന വര്‍ഷത്തേക്ക് കേന്ദ്ര ഗവര്‍മ്മെണ്ട് ഏര്‍പ്പെടുത്തിയിട്ടുള്ള മെറിറ്റ് കം മീന്‍സ് സ്‌ക്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. കുട്ടികള്‍ക്ക് അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, മെയിന്റനന്‍സ് അലവന്‍സ് എന്നിവക്കു വേണ്ടിയാണ് ഇത് വിനിയോഗിക്കേണ്ടത്. ടെക്‌നിക്കല്‍, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതി വര്‍ഷം 20000 രൂപയോ അല്ലെങ്കില്‍ കോഴ്‌സിനു ചെലവാകുന്ന തുകയോ ഏതാണ് കുറവ് എങ്കില്‍ അത്രയും തുക സ്‌ക്കോളര്‍ഷിപ്പായും അതിനു പുറമെ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപയും ദിനംപ്രതി വന്നു പോകുന്നവര്‍ക്ക് പ്രതിമാസം 500 രൂപയും ലഭിക്കും. 30 ശതമാനം സ്‌ക്കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തില്‍ നിന്ന് പരമാവധി 2 പേര്‍ക്ക് അപേക്ഷിക്കാം.

 
പ്രായപരിധി: കുട്ടികള്‍ പഠിക്കുന്ന ക്‌ളാസ്സുകള്‍ക്കനുസരിച്ച്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2021 ഡിസംബർ 31 

നിബന്ധനകൾ
1. ടെക്ക്‌നിക്കല്‍, പ്രൊഫഷണല്‍ കോഴ്‌സിനു പഠിക്കുന്ന കുട്ടികളായിരിക്കണം
2. മത ന്യൂനപക്ഷ വിഭാഗത്തില്‍ (ക്രിസ്ത്യന്‍, മുസ്ലിം, സിഖഖ്, ജൈന, ബുദ്ധ, പാഴ്‌സി) പെടുന്നവരായിരിക്കണം.
3. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
4. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.

ഹാജരാക്കേണ്ട രേഖകൾ
1. ആധാര്‍ കാര്‍ഡ്
2. പാസ്‌പോര്‍ട്ട്‌ സൈസ് ഫോട്ടോ
3. റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്
4. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ (അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ്)

വരുമാന സര്‍ട്ടിഫിക്കറ്റ്
1. ജാതി തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്.
2. മുന്‍വര്‍ഷത്തെ മാര്‍ക്ക്‌ലിസ്റ്റ്.
3. സ്ഥാപനത്തില്‍ നിന്നുള്ള വെരിഫിക്കേഷന്‍ 4. സര്‍ട്ടിഫിക്കറ്റ് ഈ അധ്യയന വര്‍ഷത്തില്‍ ഫീസ് അടച്ച രശീത്.

അപേക്ഷ എവിടെ കൊടുക്കണം
1. Online ആയി National scholarship portal www.scholarships.gov.in ല്‍
2. register ചെയ്ത് ഐഡി , പാസ്വേഡ് എന്നിവ ഉണ്ടാക്കുക. ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അപേക്ഷകന്റെ വിവരങ്ങള്‍ നല്‍കുക. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ ടി പി നല്‍കുക. ബാക്കിയുള്ള വിവരങ്ങള്‍ കൂടി നല്‍കുക. ഒരാള്‍ ഒരു അപേക്ഷ മാത്രമേ നല്‍കാവൂ. ആപ്ലിക്കേഷന്‍ ഐഡിയും പാസ്വേഡും സൂക്ഷിച്ചു വെക്കുക. ഓണ്‍ലെന്‍ ആയി സബ്മിറ്റ് ചെയ്തതിനുശേഷം അപ്‌ളിക്കേഷന്‍ ഫോം പ്രിന്റൗട്ട് എടുത്ത് കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ ഹാജരാക്കണം

നടപടിക്രമം
കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒരേ വാര്‍ഷിക വരുമാനം വന്നാല്‍ കുട്ടികളുടെ ജനന തിയതി മാനദണ്ഡമായി സ്വീകരിക്കും. മുന്‍ വര്‍ഷങ്ങളില്‍ 50 ശതമാനം മാര്‍ക്ക് ഉണ്ടെങ്കില്‍ മാത്രമാണ് സ്‌ക്കോളര്‍ഷിപ്പ് പുതുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളു.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail