ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളിലെ അംഗീകൃത സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഉപരിപഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്. വിദേശ രാജ്യങ്ങളിലെ പഠനത്തിനു നല്‍കുന്ന സ്‌കോളര്‍ഷിപ്പ് , ഒറ്റത്തവണ മാത്രം നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്.
താഴെ പറയുന്ന വിഷയങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ്/ പോസ്റ്റ് ഗ്രാജ്വേറ്റ്/ പി.എച്ച്.ഡി കോഴ്‌സുകള്‍ ചെയ്യുന്നതിനാണ്, സ്‌കോളര്‍ഷിപ്പ് .
പഠന വിഷയങ്ങള്‍
1.മെഡിക്കല്‍
2.എന്‍ജിനിയറിങ്
3.പ്യൂവര്‍സയന്‍സ്
4.അഗ്രികള്‍ച്ചര്‍
5.സോഷ്യല്‍ സയന്‍സ്
6.നിയമം
7.മാനേജ്‌മെന്റ്
ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിങ്ങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് (ഇവിടെ ക്ലിക്ക് ചെയ്യുക)
മുകളിൽ തന്നിരിക്കുന്ന യൂണിവേഴ്സിറ്റികളിൽ പഠനം ആരംഭിച്ചതും അല്ലെങ്കിൽ അഡ്മിഷൻ എടുത്ത് ഫീ അടച്ചവർക്കും ഇതിനായി അപേക്ഷിക്കാം
പ്രായപരിധി : 45 വയസ്സില്‍ താഴെ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 ഫെബ്രുവരി 14
നിബന്ധനകൾ
-
അപേക്ഷകര്‍, ഇന്ത്യന്‍ പൗരനും കേരളത്തില്‍ സ്ഥിര താമസക്കാര്‍ ആയിരിക്കണം
-
മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ മതവിഭാഗങ്ങളിലൊന്നില്‍പ്പെട്ടവര്‍ ആയിരിക്കണം.
-
വിദേശ പഠനത്തിനുള്ള അടിസ്ഥാന യോഗ്യത ബിരുദ പഠനം ഇന്ത്യയിലായിരിക്കണം
-
60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ സമാന ഗ്രേഡ് നേടിയിരിക്കണം
-
ബിപിഎല്‍ കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
-
ബിപിഎല്‍ കാരുടെ അഭാവത്തില്‍ വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെയുള്ള എപി എല്‍ കാരേയും പരിഗണിക്കും
-
ഒരേ രക്ഷകര്‍ത്താക്കളുടെ ഒരു കുട്ടിക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുളളു
ഹാജരാക്കേണ്ട രേഖകൾ
ഫോട്ടോ പതിച്ച അപേക്ഷ ഫോം (ഇവിടെ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യുക)
എസ് എസ് എല്‍ സി, പ്‌ളസ് ടു, വി എച്ച് എസ് സി , ബിരുദ /ബിരുദാനന്തര ബിരുദം തുടങ്ങിയവയുടെ മാര്‍ക്ക്‌ലിസ്റ്റ് പകര്‍പ്പ് വിദേശത്ത് പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ ( അഡ്മിഷന്‍ കാര്‍ഡ്, ട്യൂഷന്‍ഫീസ് ഒടുക്കിയതിന്റെ രശീത്, ഐഡന്റിറ്റി കാര്‍ഡ് മുതലായവ)
ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ എന്‍.പി ആര്‍ കാര്‍ഡിന്റെ പകര്‍പ്പ്
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അല്ലെങ്കില്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
വയസ്സു തെളിയിക്കുന്ന രേഖ ( എസ് എസ് എല്‍ സി/ജനന സര്‍ട്ടിഫിക്കറ്റ്)
വരുമാന സര്‍ട്ടിഫിക്കറ്റ് ( അസ്സല്‍) വില്ലേജ് ഓഫീസില്‍ നിന്ന് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്
ബാങ്ക് അക്കൗണ്ട് ഒന്നാം പേജ് പകര്‍പ്പ്
അപേക്ഷ എവിടെ കൊടുക്കണം
പൂരിപ്പിച്ച അപേക്ഷ , പ്രായം, വിദ്യാഭ്യാസ യോഗ്യതയും മാര്‍ക്കും , മറ്റു യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന രേഖകളും, ബാങ്ക് അക്കൗണ്ട് രേഖകളും സഹിതം നൂല്‍ ഉപയോഗിച്ച് തുന്നിക്കെട്ടി ( 32 *25 cm വലുപ്പമുള്ള കവറിൽ) 2022 ഫെബ്രുവരി 14 നകം താഴെ കാണുന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം-33.
നോട്ടിഫിക്കേഷൻ (ഇവിടെ ക്ലിക്ക് ചെയ്യുക )