രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങൾ ആയ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകൾ ക്ഷണിച്ചു.
ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും.ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും.
വാർഷിക വരുമാന പരിധി - 8 ലക്ഷം
A. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്
സർക്കാർ /സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ എസ്എസ്എൽസി, വിഎച്ച്എസ്ഇ, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദ തലങ്ങളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ .ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് ലഭിക്കും.
അപേക്ഷിക്കേണ്ട
അവസാന തിയതി - 13 MARCH 2023
സ്കോളർഷിപ്പ് തുക:
SSLC, +2, VHSE എന്നിവയിൽ
എല്ലാ വിഷയങ്ങളിലും A+ നേടിയവർക്ക്
10000/- രൂപ
ഡിഗ്രി -80% പിജി – 75% മാർക്ക് നേടിയവർക്ക്
15000/- രൂപ
യോഗ്യത
കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ, ക്രിസ്ത്യൻ, മുസ്ലിം, സിഖ്,ബുദ്ധ,പാഴ്സി ജൈന മത വിഭാഗങ്ങളിൽപ്പെട്ട സർക്കാർ /സർക്കാർ എയ്ഡഡ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി .പി .എൽ വിഭാഗക്കാർക്കാണ് മുൻഗണന .ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ, എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തിനെയും ഈ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.
ആവശ്യമുള്ള രേഖകൾ
• അപേക്ഷകരുടെ രജിസ്‌ട്രേഷൻ പ്രിന്റൗട്ട്
• എസ്.എസ്.എൽ .സി /പ്ലസ് ടു / ബിരുദം, ബിരുദാനന്തര ബിരുദം ,തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
• ആധാർ കാർഡിന്റെ പകർപ്പ്
• നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
• കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
• വരുമാന സർട്ടിഫിക്കറ്റ്
• റേഷൻ കാർഡിന്റെ പകർപ്പ്
• അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ.
അപേക്ഷിക്കേണ്ട വിലാസം
www.minoritywelfare.kerala.gov.in
അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
B. മദർ തെരേസ സ്കോളർഷിപ്പ്
അപേക്ഷിക്കേണ്ട
അവസാന തിയതി - 2023 മാർച്ച് 7
ന്യൂനപക്ഷ സമുദായത്തിലെ നഴ്സിംഗ് ഡിപ്ലോമ /പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്
സ്കോളർഷിപ്പ് തുക
15000 /- രൂപ
യോഗ്യത
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ,ക്രിസ്ത്യൻ, മുസ്ലിം ,സിഖ് ,ബുദ്ധ ,പാഴ്സി ജൈന മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൊത്തം സ്കോളർഷിപ്പുകളിൽ 50% പെൺകുട്ടികൾക്കായി നീക്കിവെയ്ക്കും.
ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ, എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തിനെയും ഈ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.
ആവശ്യമുള്ള രേഖകൾ
• ഫോട്ടോ ഒട്ടിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട്.
• എസ്എസ്എൽസി / പ്ലസ് 2 / വിഎച്ച്എസ്ഇയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
• അലോട്ട്മെന്റ് മെമ്മോയുടെ പകർപ്പ്
• അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ ആദ്യ പേജ്, അപേക്ഷകന്റെ പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് വിലാസം മുതലായവ കാണിക്കുന്നു.
• ആധാർ / എൻപിആർ കാർഡിന്റെ പകർപ്പ്.
• നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
• കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് / ന്യൂനപക്ഷ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
• വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
• റേഷൻ കാർഡിന്റെ പകർപ്പ്
അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
C. സി .എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്
അപേക്ഷിക്കേണ്ട
അവസാന തിയതി- 2023 മാർച്ച് 13
കേരള സംസ്ഥാനത്തിലെ സർക്കാർ /സർക്കാർ എയ്ഡഡ് സഥാപനങ്ങളിൽ ബിരുദം /ബിരുദാനന്തര ബിരുദം ,പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിരം താമസക്കാരായ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
ഈ സ്കോളർഷിപ്പ് പെൺകുട്ടികൾക്ക് മാത്രമാണ്.
സ്കോളർഷിപ്പ് തുക
1. ബിരുദ വിദ്യാർഥിനികൾക്ക് 5000 രൂപ /per annum
2. ബിരുദാനന്തര ബിരുദ വിദ്യാർഥിനികൾക്ക് 6000 രൂപ/per annum
3. പ്രൊഫഷണൽ കോഴ്സ് വിദ്യാർഥിനികൾക്ക് 7000 രൂപ /per annum
4. ഹോസ്റ്റൽ സ്ടിപെൻഡ് 13000 രൂപ /per annum
ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ, ക്രിസ്ത്യൻ, മുസ്ലിം,സിഖ്,ബുദ്ധ,പാഴ്സി ജൈന മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. ബി .പി .എൽ വിഭാഗക്കാരുടെ അഭാവത്തിൽ മേൽ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ .പി .എൽ വിഭാഗത്തിന്റെയും പരിഗണിക്കും .കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നത്.
ആവശ്യമുള്ള രേഖകൾ
• അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്‌ട്രേഷൻ പ്രിന്റ്ഔട്ട്
• അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് .
• വരുമാന സർട്ടിഫിക്കറ്റ്
• മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
അപേക്ഷിക്കേണ്ട വിലാസം
www.minoritywelfare.kerala.gov.in
അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
D. ഡോ. എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്
സർക്കാർ /എയ്ഡഡ് /സർക്കാർ അംഗീകൃത സ്വാശ്രയ പോളി ടെക്‌നിക്കുകളിൽ മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് .
അപേക്ഷിക്കേണ്ട
അവസാന തിയതി- 2023 മാർച്ച് 13
സ്കോളർഷിപ്പ് തുക
ഒരു വർഷത്തേക്ക് 6000 /- രൂപ
യോഗ്യത
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ,ക്രിസ്ത്യൻ, മുസ്ലിം ,സിഖ് ,ബുദ്ധ ,പാഴ്സി ജൈന മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. ബി .പി .എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി .പി .എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും .രണ്ടാം വർഷക്കാരെയും മൂന്നാം വർഷക്കാരേയും സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ് .ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളു.
30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ആവശ്യമുള്ള രേഖകൾ
• അപേക്ഷകരുടെ രജിസ്‌ട്രേഷൻ പ്രിന്റൗട്ട്
• എസ്.എസ്.എൽ .സി /വി.എച് .എസ് .ഇ /തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റ് .
• അലോട്ട്മെന്റ് -മെമ്മോയുടെ പകർപ്പ്
• അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് .
• ആധാർ കാർഡിന്റെ പകർപ്പ്
• നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
• കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
• വരുമാന സർട്ടിഫിക്കറ്റ്
• റേഷൻ കാർഡിന്റെ പകർപ്പ്
അപേക്ഷിക്കേണ്ട വിലാസം
www.minoritywelfare.kerala.gov.in
അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
E. സ്വകാര്യ ഐ.ടി.ഐ കളിൽ വിവിധ കോഴ്സുകൾ പഠിക്കുന്നവർക്ക് ഫീ റീ ഇമ്പേഴ്സ്മെന്റ് സ്കീം
സ്വകാര്യ ഐ ടി ഐ കളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ റീ ഇമ്പേഴ്സ്മെൻ്റ് ലഭിക്കുന്നു.
അപേക്ഷിക്കേണ്ട
അവസാന തിയതി- 2023 മാർച്ച് 7
സ്കോളർഷിപ്പ് തുക
ഒരു വർഷത്തെ കോഴ്സിന്
10 ,000 /-രൂപ
രണ്ടു വർഷത്തെ കോഴ്സിന്
20 ,000 /-രൂപ
യോഗ്യത
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ, ക്രിസ്ത്യൻ, മുസ്ലിം, സിഖ്,ബുദ്ധ,പാഴ്സി ജൈന മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി .പി .എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
10 % സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട് . വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ആവശ്യമുള്ള രേഖകൾ
• അപേക്ഷകരുടെ രജിസ്‌ട്രേഷൻ പ്രിന്റൗട്ട്
• എസ്.എസ്.എൽ .സി /പ്ലസ് ടു /വി.എച് .എസ് .ഇ തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
• ഐ.ടി.ഐകളിൽ പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ
• ആധാർ കാർഡിന്റെ പകർപ്പ്
• നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
• കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
• വരുമാന സർട്ടിഫിക്കറ്റ്
• റേഷൻ കാർഡിന്റെ പകർപ്പ്
• അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ.
അപേക്ഷിക്കേണ്ട വിലാസം
www.minoritywelfare.kerala.gov.in
F. ചാർട്ടേർഡ് അക്കൗണ്ട്സ് /കോസ്ററ് ആൻഡ് വർക്ക് അക്കൗണ്ട്സ് /കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പ്
CA/CWA/CS കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
അപേക്ഷിക്കേണ്ട
അവസാന തിയതി - _ MARCH 2023
സ്കോളർഷിപ്പ് തുക
15 ,000 /- രൂപ
യോഗ്യത
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ,സിഖ്,ബുദ്ധ, പാഴ്സി ,ജൈന മതവിഭാഗത്തിൽപ്പെട്ട 8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള അവസാനവർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാം. ബി .പി .എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നത് . ബി .പി .എൽ അപേക്ഷകരുടെ അഭാവത്തിൽ മാത്രമേ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെ പരിഗണിക്കുകയുള്ളൂ .
60% മാർക്ക് നേടുന്ന ബി. കോം അല്ലെങ്കിൽ മറ്റു ബിരുദധാരികളിൽ നിന്നും മെറിറ്റിന്റെയും, വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്.
30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
ആവശ്യമുള്ള രേഖകൾ
• അപേക്ഷകരുടെ രജിസ്‌ട്രേഷൻ പ്രിന്റൗട്ട്
• എസ്.എസ്.എൽ.സി, പ്ലസ്ടു,വി.എച് .എസ് .ഇ / ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റ് .
• പ്രസ്തുത കോഴ്സിന് പടിക്കുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖകൾ
• അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് .
• ആധാർ കാർഡിന്റെ പകർപ്പ്
• നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
• കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്
• വരുമാന സർട്ടിഫിക്കറ്റ്
• റേഷൻ കാർഡിന്റെ പകർപ്പ്
അപേക്ഷിക്കേണ്ട വിലാസം
www.minoritywelfare.kerala.gov.in
G. സിവിൽ സർവ്വിസ് വിദ്യാർത്ഥികൾക്ക് ഫീ റീ ഇംബേഴ്സ്മെന്റ് സ്കീം
സിവിൽ സർവ്വിസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കോഴ്സ് ഫീസും ,ഹോസ്റ്റൽ ഫീസും റീ ഇംബേഴ്സ് ചെയുന്ന പദ്ധതി.
അപേക്ഷിക്കേണ്ട
അവസാന തിയതി- 2023 മാർച്ച് 7
സ്കോളർഷിപ്പ് തുക
കോഴ്സ് ഫീസ് പരമാവധി
20 ,000/-
രൂപ
ഹോസ്റ്റൽ ഫീസായി
10 ,000/- രൂപ
യോഗ്യത
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ,ക്രിസ്ത്യൻ, മുസ്ലിം ,സിഖ് ,ബുദ്ധ ,പാഴ്സി ജൈന മത വിഭാഗങ്ങളിൽപ്പെട്ട അഖിലേന്ത്യാ സിവിൽ സർവ്വിസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ആവശ്യമുള്ള രേഖകൾ
• എസ്.എസ് .എൽ .സി ,ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
• അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്
• കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
• വരുമാന സർട്ടിഫിക്കറ്റ്
• റേഷൻ കാർഡിന്റെ പകർപ്പ്
• കോഴ്സ് ഫീസ് /ഹോസ്റ്റൽ ഫീസ് അടച്ചതിന്റെ രസീത്
H. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി
കേരള സംസ്ഥാനത്തിലെ സർക്കാർ /സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയോ രക്ഷിതാവോ അപകടത്തിൽ മരിച്ചാൽ ധനസഹായം ലഭിക്കുന്നു.
അപേക്ഷിക്കേണ്ട
അവസാന തിയതി - ഏതു സമയത്തും അപേക്ഷിക്കാം
ഇൻഷുറൻസ് തുക
50000/- രൂപ
യോഗ്യത
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്തു വരെ ക്ലാസ്സുകളിലെ കുട്ടികൾ മരിച്ചാൽ എ.പി.എൽ,ബി.പി.എൽ വ്യത്യാസമില്ലാതെ ധനസഹായം നൽകുന്നു.
ബി.പി.എൽ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാവ് മരിച്ചാൽ ധനസഹായം ലഭിക്കുന്നു
അപേക്ഷിക്കേണ്ട വിധം
വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. (സ്കൂളിൽ നിന്നും DEO വഴി )
ഏതു സമയത്തും അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം
www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്കിലുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്
ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്.
ന്യൂനപക്ഷ സെൽ കോഴിക്കോട്
സുജീഷ് .പി - 0495-2370518,
8086126966
ന്യൂനപക്ഷ സെൽ മലപ്പുറം
ജുനൈദ് .കെ .എം 0483-2734922, 8089636664
മറ്റു ജില്ലകളിലെ ന്യൂനപക്ഷ സെൽ നമ്പർ - ഇവിടെ ക്ലിക്ക് ചെയ്യുക