Minority Scholarship 2024-25

ചാർട്ടർഡ് അക്കൗണ്ടൻസി / കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ് / കമ്പനി സെക്രട്ടറി എന്നി കോഴ്സുകൾക്ക് പഠിക്കുന്ന ന്യുനപക്ഷ മതവിഭാഗങ്ങളിലെ വിദ്യർത്ഥികൾക്ക് സ്കോളർഷിപ് നൽകുന്നതിനായ് കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.


സ്കോളർഷിപ് തുക 
15,000 രൂപ

യോഗ്യതകൾ 
- കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാർ ആയ വിദ്യാർത്ഥികൾ ആയിരിക്കണം. 
- ⁠ഇന്റർമീഡിയേറ്റ്, ഫൈനൽ പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാർഹത. 
- ⁠ഇന്റർമീഡിയേറ്റ് വിദ്യാർഥികൾ ഫൌണ്ടേഷൻ അല്ലെങ്കിൽ ബിരുദ്ധത്തിന് 60%മാർക്ക് നേടിയവർ ആയിരിക്കണം. 
- ⁠BPL വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന 
- ⁠APL വിഭാഗക്കാർക്ക് 8ലക്ഷം രൂപയിൽ അധികം വാർഷിക വരുമാനം പാടില്ല 
- ⁠മുൻ വർഷങ്ങളിൽ പ്രെസ്തുത സ്കോളർഷിപ് ലഭിച്ചവർ ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല 
- ⁠അപേക്ഷകർക്ക് ഏതെങ്കിലും ദേശസൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം 
- വെബ്സൈറ്റ് തുറന്ന് രെജിസ്ട്രേഷൻ ഫോമിൽ എക്സാമിനേഷൻ ഡീറ്റെയിൽസ് ഫിൽ ചെയ്യുക 
- ⁠രജിസ്റ്റർ നമ്പർ /റോൾ നമ്പർ പത്താം ക്ലാസിലെ രജിസ്റ്റർ നമ്പർ നൽകുക 
- ⁠പേർസണൽ ഡീറ്റെയിൽസ് സ്കോളർഷിപ് ഡീറ്റെയിൽസ് തുടങ്ങിയ ടാബിൽ വരുന്ന ഫീൽഡുകൾ സ്റ്റെപ് ബൈ സ്റ്റെപ് ആയി എൻട്രി ചെയ്യുക 
- ⁠upload details tab ഇൽ നിന്നും ഫോട്ടോ, സിഗനേച്ചർ, sslc സർട്ടിഫിക്കറ്റ്, ഇൻകം സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് കോപ്പി, കമ്മ്യൂണിറ്റി /മൈനൊരിറ്റി സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, ഫൌണ്ടേഷൻ, ഇന്റർമെടിയേറ്റ് സർട്ടിഫിക്കറ്റ്, തുടങ്ങിയ ഇതിൽ ആവശ്യമായ എല്ലാം സർട്ടിഫിക്കറ്റുകളും 100kb താഴെയാക്കി അപ്‌ലോഡ് ചെയ്യുക
- ⁠അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് ഔട്ട്‌ എടുക്കുക

രെജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ്ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം ന്യൂനപക്ഷ ഷേമ ഡയറക്ടറേറ്റിലേക്ക് നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ് 
വിലാസം - നൂനപക്ഷഷേമ ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 695033


ഹാജരാക്കേണ്ട രേഖകൾ 
- അപേക്ഷകരുടെ രജിസ്റ്റർഷൻ പ്രിന്റ്ഔട്ട്‌ 
- ⁠SSLC,പ്ലസ് ടു/ VHSE, ഡിഗ്രി തുടങ്ങിയവയുടെ മാർക്ക്‌ ലിസ്റ്റിന്റെ പകർപ്പ്, ഇന്റെര്മിടിയേറ്റ് വിദ്യാർഥി ആണെങ്കിൽ ഫൌണ്ടേഷൻ പാസ്സായ സർട്ടിഫിക്കറ്റും ഇന്റർമെടിയേറ്റിനു ചേർന്ന രേഖയും സമർപ്പിക്കുക, ഫൈനൽ വിദ്യർദി ആണെങ്കിൽ ഇന്റർമെടിയേറ്റ് പാസായ സർട്ടിഫിക്കറ്റും ഫൈനലിന് ചേർന്ന രേഖയും 
- ⁠പ്രെസ്തുത കോഴ്സിന് പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ ( അഡ്മിഷൻ കാർഡ്, ട്യൂഷൻ ഫീസ് രസീത്, ഐഡി കാർഡ് )
- ⁠സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജ് പകർപ്പ് 
- ⁠ആധാർ കാർഡ് കോപ്പി 
- ⁠നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കോപ്പി 
- ⁠കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്/മൈനൊരിറ്റി സർട്ടിഫിക്കറ്റ് കോപ്പി 
- ⁠വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് 
- ⁠റേഷൻ കാർഡ് കോപ്പി

ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തിയതി - 20 ഡിസംബർ 2024

രെജിസ്ട്രേഷൻ പ്രിന്റ്ഔട്ട് രേഖകളും ഡയറക്ടറേറ്റിലേക് സമർപ്പിക്കേണ്ട അവസാന തിയതി - 24 ഡിസംബർ 2024

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

അപേക്ഷ സമർപ്പിക്കാനായ്
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail