ജിഎസ്ടി കോഴ്സിന് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പ് 

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ പിടി ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്സിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട അവസാന തിയതി: 2023  ജനുവരി 20


കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ,ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള, ബിരുദംപാസായി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റി കോഴ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
 

സ്കോളർഷിപ്പ് തുക : 15,000 രൂപ



ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.റ്റികോഴ്സിൽ (2022-23 അദ്ധ്യയന വർഷം) പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ബി.പി.എൽ വിഭാഗക്കാർ റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 


അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

1. അപേക്ഷ ഫോട്ടോ സഹിതം സമർപ്പിക്കുക.
2. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
3. അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്
(പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം).
4. കമ്മ്യുണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്/മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
5. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്ന്)
6. റേഷൻ കാർഡിന്റെ പകർപ്പ്
7 . ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ എന്ന സ്ഥാപനത്തിൽ പി.ജി.ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിനു ചേർന്നിട്ടുളളത് (2022-23) തെളിയിക്കുന്ന രേഖ.


 

അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും 

ഇവിടെ ക്ലിക്ക് ചെയ്യുക 

DIRECTORATE OF MINORITY WELFARE WEBSITE
 http://minoritywelfare.kerala.gov.in  

ഫോൺ : 0471-2300524.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail