►നാവികസേന 2023 നവംബർ 2 /2023 ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 17 1/2 - 21 വയസ്. അപേക്ഷകർ 2002 നവംബർ ഒന്നിനും 2006 ഏപ്രിൽ 30 നും മധ്യേ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
അപേക്ഷിക്കേണ്ട അവസാന തിയതി : ജൂണ്‍ 15.
ആകെ ഒഴിവുകൾ : 1465.
► ഇതിൽ 100 ഒഴിവുകൾ മെട്രിക്ക് റിക്രൂട്ട്സ് (എംആർ) വിഭാഗത്തിലും 1365 ഒഴിവ് സീനിയർ സെക്കൻഡറി റിക്രൂട്ട്സിലും (എസ്എസ്ആർ) ആണ്.
രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണ്.
► അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
► നാല് വർഷത്തേക്കായിരിക്കും നിയമനം.
► സേവന മികവ് പരിഗണിച്ച് 25 ശതമാനം പേർക്ക് പിന്നീട് സ്ഥിരനിയമനം നൽകും.
യോഗ്യത:
മെട്രിക് റിക്രൂട്ട്സിന് പത്താംക്ലാസ് വിജയമാണ് യോഗ്യത.
എസ്എസ്ആർ വിഭാഗത്തിൽ അപേക്ഷിക്കാൻ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നും വിഷയമായി പഠിച്ച പ്ലസ്ടു ജയിച്ചിരിക്കണം.
ശാരീരിക യോഗ്യത
ഉയരം
പുരുഷൻമാർക്ക് - 157 സെന്റീമീറ്റർ
വനിതകൾക്ക് - 152 സെന്റീമീറ്റർ
മികച്ച ശാരീരിക ക്ഷമത, കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ്:
1. രണ്ട് ഘട്ടമായുള്ള ഓണ്‍ലൈൻ എഴുത്തുപരീക്ഷ.
2. ശാരീരിക ക്ഷമതാ പരീക്ഷ.
3 .വൈദ്യപരിശോധന
എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഒഡീഷയിലെ ഐഎൻഎസ് ചിൽക്കയിലായിരിക്കും പരിശീലനം.
പരീക്ഷക്ക് ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
►എംആർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് 50 മാർക്കിനുള്ള എഴുത്തിപരീക്ഷയ്ക്ക് 30 മിനിറ്റ് ആയിരിക്കും സമയം.
►എസ്എസ്ആർ വിഭാഗത്തിലേക്ക് 100 മാർക്കിനുള്ള എഴുത്തുപരിക്ഷയ്ക്ക് ഒരു മണിക്കൂർ ആയിരിക്കും സമയം.
►തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. യോഗ്യതയ്ക്ക് അനുസൃതമായ സിലബസ് ആയിരിക്കും പരീക്ഷയ്ക്ക്.
ശരീരികക്ഷമതാ പരീക്ഷ
1.6 കിമീ ഓട്ടം, പുഷ്-അപ്, സിറ്റ്- അപ്, സ്ക്വാട്ട് എന്നിവ ഉൾപ്പെട്ടതായിരിക്കും ശരീരികക്ഷമതാ പരീക്ഷ ,
വനിതകൾക്ക് പുഷ-അപും പുരുഷന്മാർക്ക് സിറ്റ് അപും ഉണ്ടായിരിക്കുന്നതല്ല.
ശമ്പളം :
അഗ്നിവീറായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക്
FIRST YEAR : 30,000 രൂപ
SECOND YEAR : 33,000 രൂപ
THIRD YEAR : 36,5000 രൂപ
FOURTH YEAR : 40,000 രൂപ
എന്നിങ്ങനെയായിരിക്കും പ്രതിമാസ വേതനം.
ഇതിൽനിന്ന് 30 ശതമാനം അഗ്നിവീർ കോർപസ് ഫണ്ടിലേക്ക് വകിയിരുത്തും. നാലു വർഷത്തെ സേവനത്തിനു ശേഷം സേനയിൽനിന്ന് വിരമിക്കുന്നവർക്ക് 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും.
അപേക്ഷാ ഫീസ് : 550 രൂപ
എങ്ങനെ അപേക്ഷിക്കാം
അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
.