നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) NMMS പരീക്ഷ അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി : ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2022-23 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 നവംബർ 16
നിബന്ധനകൾ
1. സംസ്ഥാനത്തെ ഗവ. എയ്ഡഡ് സ്കൂളുകളിൽ 2022-23 അദ്ധ്യയന വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മിൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്.
2 സംസ്ഥാന സർക്കാർ നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകൾ, മറ്റ് അംഗീകൃത സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
3. അപേക്ഷിക്കുന്നവർ 2021 - 22 അദ്ധ്യായനവർഷത്തിൽ ഏഴാം ക്ലാസ്സിലെ രണ്ടാം പാദവാർഷിക പരീക്ഷയിൽ 55% മാർക്കിൽ കുറയാതെ നേടിയിരിക്കണം (എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് 50% മാർക്ക് മതിയാകും).
4. രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം മൂന്നരലക്ഷം രൂപയിൽ നിന്നും അധികരിക്കുവാൻ പാടില്ല.
5. സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് നാഷണൽ മിൻസ് ക്ലം മെറിറ്റ് സ്കോളർഷിപ്പിന് അർഹതയുള്ളത്. ആയതിനാൽ NMMS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥി തുടർന്നുള്ള ക്ലാസ്സുകളിലും ഗവ. എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതെങ്കിൽ മാത്രമേ സ്കോളർഷിപ്പ് തുക അനുവദിച്ച് നൽകുകയുള്ളൂ.
ഹാജരാക്കേണ്ട രേഖകൾ
1. വരുമാന സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന മൂന്നര ലക്ഷം രൂപയിൽ ( 3,50,000 ) അധികരിക്കാത്തതും നിശ്ചിത കാലാവധി കഴിയാത്തതുമായ വരുമാന സർട്ടിഫിക്കറ്റ്).
പ്രസ്തുത സർട്ടിഫിക്കറ്റ് pdf ഫോർമാറ്റിൽ 100kb താഴെ സൈസ് ഫയലായി അപ്ലോഡ് ചെയ്യണം.
2. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ കുട്ടികൾക്ക് മാത്രം). സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
3. 40% ത്തിൽ കുറയാതെ ഭിന്നശേഷിയുളള കുട്ടികൾക്കുമാത്രമേ പ്രസ്തുത വിഭാഗത്തിൽ (Persons with Disability) അപേക്ഷിക്കുവാൻ കഴിയൂ. ആയത് തെളിയിക്കുന്നതിനായി മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധമാണ് അല്ലാത്തപക്ഷം പ്രസ്തുത അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഇത്തരം അപേക്ഷകർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
4. പാസ്പോർട്ട് സൈസ് ഫോട്ടോ
(ആറ് മാസത്തിനുളളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ (അപ്ലോഡ് ചെയ്യുന്നതിന്)). ഫോട്ടോ 150×200 പിക്സൽ, 20kb മുതൽ 30kb വരെ വലിപ്പമുള്ളതുമായ jpg/jpeg ഫോർമാറ്റിലുളളതായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം
1. അപേക്ഷ ഓൺലൈൻ ആയി നൽകി അതിന്റെ പ്രിന്റൗട്ട് എടുത്ത് സ്കൂളിൽ സമർപ്പിക്കേണ്ടതാണ്.
2. അപേക്ഷ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
3. അപേക്ഷിക്കുന്നതിന് ഫീസില്ല.
നടപടിക്രമം
1. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ സ്കൂൾ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വേരിഫിക്കേഷനായി സമർപ്പിക്കണം