'പടവുകൾ' 2023 : വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസധനസഹായ പദ്ധതി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ 'പടവുകൾ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.


സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവും ശാരീരികവും മാനസികവും വൈജ്ഞാനികവും വൈകാരികവുമായ വികാസങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനും സംരക്ഷണത്തിനുമുള്ള ലിംഗഭേദം പുലർത്തുന്ന കുടുംബം, സമൂഹം, പരിപാടി, നയം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് കേരളത്തിലെ വനിതാ ശിശുവികസന വകുപ്പ് പ്രവർത്തിക്കുന്നത്. വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷിക്കുവാൻ കഴിയുന്ന വെബ്സൈറ്റ് ആണിത്. പദ്ധതിക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഒരു വൺ ടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. അതിനായി ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവയുടെ സ്കാന് ചെയ്ത കോപ്പി അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷക നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അപേക്ഷിക്കുവാൻ കഴിയുന്ന പദ്ധതികൾ പ്രദർശിപ്പിക്കുന്നു. അവരുടെ യോഗ്യത അനുസരിച്ച് പ്രസ്തുത പദ്ധതികളിൽ അപേക്ഷിക്കാം. മുന്നേ വൺ ടൈം രജിസ്ട്രേഷൻ ചെയ്തവർക്ക് ലോഗിൻ ചെയ്യുക എന്ന ബട്ടൻ ക്ലിക്ക് ചെയ്തു അപേക്ഷയുടെ സ്ഥിതി അറിയുവാനും പുതിയ അപേക്ഷകള് നൽകാവുന്നതാണ്.
 

പ്രായപരിധി : അതാത് കോഴ്സിന് നിര്ദ്ദേശിച്ചിട്ടുള്ളതനുസരിച്ചു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2023 ജനുവരി 31നിബന്ധനകൾ

1. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന (എൻജിനീയറിങ്, B.D.S. എംബിബിഎസ്, BHMS, BAMS തുടങ്ങിയവ) വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും, ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ചിട്ടുള്ള മെസ് ഫീസും നൽകുന്നു.

2. സെമസ്റ്റർ ഫീസ് ആണെങ്കിൽ വർഷം തവണയും വാർഷിക ഫീസ് ആണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും

3. സർക്കാർ - സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആയിരിക്കണം.

4. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ - സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർ ആയിരിക്കണം.

5. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള കോളേജുകൾ എന്നിവയിൽ പഠിക്കുന്നവർ ആയിരിക്കണം.

6. കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർ ആയിരിക്കണം

7. കുടുംബത്തിൻറെ വാർഷികവരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ലഹാജരാക്കേണ്ട രേഖകൾ

1. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ

2. കോഴ്സ് , ഫീസ് സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള സാക്ഷ്യപത്രം ( മേലാധികാരികൾ സാക്ഷ്യപ്പെടുത്തിയത്)

3. വിദ്യാർത്ഥിയുടെ മാതാവ് വിധവയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അസ്സൽ (വില്ലേജ് ഓഫീസർ നൽകുന്നത്)

4. വരുമാന സർട്ടിഫിക്കറ്റിന്റെ അസ്സൽ

5. പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് ( മാർക്ക് ലിസ്റ്റ് ഉൾപ്പെടെ)

6. മുൻവർഷം പടവുകൾ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ മുൻവർഷത്തെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫിസ്, ഹോസ്റ്റൽ മെസീസ് എന്നിവയുടെ രസീതിന്റെ പകർപ്പുകൾ

7. ധനസഹായം ലഭിച്ച തുക മേൽപറഞ്ഞവയുടെ ആകെ തുകയിൽനിന്നും അധികരിക്കുന്നില്ല എന്ന അപേക്ഷകയുടെ സാക്ഷ്യപ്രതം

8. അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് കോപ്പി

9. ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് /പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലർത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കൾ, എ ആർ ടി തെറാപ്പി ചികിതിസക്ക് വിധേയരാകുന്ന HIV ബാധിതരായ വ്യക്തികളുടെ കുട്ടികൾ എന്നിവർക്ക് ഗവണ്മെന്റ് ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്

10. ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളുടെ മക്കളാണെങ്കിൽ വില്ലേജോഫീസറുടെ സാക്ഷ്യപത്രം വേണം

11. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കളാണെങ്കിൽ ഐസിഡിഎസ് സൂപ്പർവൈസറുടെ
സാക്ഷ്യപ്രതം വേണംഅപേക്ഷ എവിടെ കൊടുക്കണം


1. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി നൽകാം

2. പുതിയതായി ഈ പോർട്ടൽ മുഖേനെ അപേക്ഷ അറിയിക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തി, ആദ്യമായി പോർട്ടലിൽ ഒരു ലോഗിൻ നിർമ്മിക്കേണ്ടതാണ്. ലോഗിൻ നിർമ്മിക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും മൊബൈൽ ഫോൺ നമ്പര്യം നിർബന്ധമാണ്.ഇത്തരത്തിൽ ലോഗിൻ നിർമ്മിക്കുമ്പോൾ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി ഒരു ഒറ്റത്തവണ പാസ് വേഡ് ലഭ്യമാകുകയും, അത് വഴി ലോഗ് ഇൻ ചെയ്ത് പാസ് വേഡ് മാറ്റി അപേക്ഷ അയക്കാൻ തുടങ്ങാവുന്നതുമാണ്. ഒരു യൂസറിന് എത്ര അപേക്ഷകൾ വേണമെങ്കിലും ഈ പോർട്ടൽ മുഖേനെ അയക്കാവുന്നതാണ്. മറ്റൊരാളുടെ അപേക്ഷയും ഒരു യൂസർ ന് അയക്കാവുന്നതാണ്. എന്നാൽ അത്തരത്തിലുള്ള അപേക്ഷയുടെ പൂർണ്ണ ഉത്തരവാദിത്വം ലോഗ് ഇൻ ചെയ്തിരിക്കുന്ന യൂസർ ക്ക് മാത്രമായിരിക്കുന്നതാണ്. ഈ പോർട്ടൽ മുഖേനെ അയച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി, ആയതിന്റെ മറുപടി എന്നിവ അറിയുന്നതിനുള്ള സംവിധാനവും ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിൽ ലഭ്യമായിട്ടുള്ള അപേക്ഷകളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് വനിതാ-ശിശു വികസന ഡയറക്ടർക്ക് യഥാസമയം വിശകലനം ചെയ്യാൻ സാധിക്കുന്നതുമാണ്.


നടപടിക്രമം

1. ധനസഹായതുക അപേക്ഷകയുടെ ( മാതാവിന്റെ ) ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്ക്

www.schemes.wcd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail