ഭിന്നശേഷി ഒരു കുറവായി കാണാതെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നവർക്ക് സർക്കാരിന്റെ സ്‌നേഹ സമ്മാനം. കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായം നല്‍കുന്നു. 30000 രൂപ യാണ് ഒറ്റ തവണ ധനസഹായമായി നല്‍കുന്നത്. ഭിന്നശേഷി കുറവായി കാണാതെ നിശ്ചിത തുക ഇൻസെന്റീവായി നൽകും. കുടുംബത്തിന് സർക്കാരിന്റെ കരുതൽ എന്നതിനൊപ്പം ഇത്തരം വിവാഹം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം. ഇതിനുപുറമെ ഭിന്നശേഷിക്കാരായ സ്‌ത്രീകളുടെ പുനർവിവാഹത്തിനും പരിണയം പദ്ധതിയിലൂടെ സഹായം നൽകാൻ ആലോചനയുണ്ട്.
പ്രായപരിധി: വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: വിവാഹത്തിന് ഒരു മാസം മുമ്പ്.
നിബന്ധനകൾ
1. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം.
2. ഒരു കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികള്‍ക്ക് വേണ്ടി അപേക്ഷിക്കാം.
#ഒരു പ്രാവശ്യം ധനസഹായം ലഭിച്ചുകഴിഞ്ഞാല്‍ 3 വര്‍ഷം കഴിഞ്ഞേ രണ്ടാമത് അപേക്ഷിക്കുവാന്‍ പാടുള്ളു.
3. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ഹാജരാക്കേണ്ട രേഖകൾ
1. വികലാംഗ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്.
#(പെണ്‍കുട്ടിയുടെ അല്ലെങ്കില്‍ പെണ്‍കുട്ടിയുടെ മാതാവ്/പിതാവിന്റെ)
2. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
3. വികലാംഗരാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്.
4. വിവാഹം ചെയ്യാനുദ്ദേശിക്കുന്ന പെണ്‍കുട്ടിയുടെ ജനനതിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
5. വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ്.
6. മാര്യേജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (വിവാഹശേഷം ഹാജരാക്കണം)
അപേക്ഷ എവിടെ കൊടുക്കണം
1. അപേക്ഷ ഫോം (ഇവിടെ ക്ലിക്ക് ചെയ്യുക)
2. പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം അതത് ജില്ലാ സാമൂഹ്യ നീതി ഓഫീസിലേക്ക് തന്നെ അയക്കുക.
3. കോഴിക്കോട് ജില്ലക്കാര്‍: ജില്ലാ സാമൂഹ്യനീതി ഓഫീസ്, കോഴിക്കോട്,സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020, ഫോൺ നമ്പർ: 04952371911, dsjokkd@gmail.com എന്ന വിലാസത്തില്‍ അയക്കുക.
മലപ്പുറം ജില്ലക്കാർ: ജില്ലാ സാമൂഹ്യനീതി ഓഫീസ്, മലപ്പുറം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, 676505 ഫോൺ നമ്പർ: 0483-2735324 dsjompm@gmail.com എന്ന വിലാസത്തില്‍ അയക്കുക.
4. പരിണയം - വിവാഹ ധനസഹായം പദ്ധതി പരിചയപ്പെടുത്തുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.