Powergrid Job Opportunities


കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷനിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനികളെ നിയമിക്കുന്നു.12 മേഖലകളിലായി 802 ഒഴിവുണ്ട്.EWS സംവരണം ഉണ്ടായിരിക്കുന്നതാണ്.


ഒഴിവുകൾ 
ഡിപ്ലോമാ ട്രെയിനി
- ഒഴിവ്- 666 (ഇലക്ട്രിക്കൽ- 600, സിവിൽ – 66),
- യോഗ്യത: ബന്ധപ്പെട്ട വിഷ യത്തിൽ 70% മാർക്കോടെ ഫുൾടൈം ത്രിവത്സര ഡിപ്ലോമ. - 
- ⁠എസ്.സി. എസ്‌.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും. 
- ⁠ഉയർന്ന യോഗ്യതയുള്ളവരെ (ബി.ടെക്/ ബി.ഇ/ എം.ടെക്./ എം.ഇ.) പരിഗണിക്കില്ല.
- ശമ്പളം: 24000 രൂപയും എച്ച്.ആർ.എ.ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും
- പ്രായം: 27 വയസ്സ് കവിയരുത്.

ജൂനിയർ ഓഫീസർ ട്രെയിനി
- ഒഴിവ്- 114(എച്ച്.ആർ.- 79, എഫ്.&എ.- 35)..
- യോഗ്യത: 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ റെഗുലർ ബിരുദം/ ഇൻ്റർ സി.എ) ഇന്റർ സി.എം.എ. എസ്. സി., 
- ⁠എസ്.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും. 
- ⁠ബിരുദാനന്തരബിരുദം/ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കില്ല.
- തുടക്കശമ്പളം: 24000 രൂപയും എച്ച്.ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും.
- പ്രായം: 27 വയസ്സ് കവിയരുത്.

അസിസ്റ്റന്റ്റ് ട്രെയിനി 
- ഒഴിവ് 22 (എഫ്.&എ.).
- യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.കോം. ബിരുദം (എസ്.സി., എസ്‌.ടി. വിഭാഗക്കാർക്ക് പാസ്മാർ ക്ക്). 
- ⁠ഉയർന്ന യോഗ്യതയുള്ളവരെ (ബിരുദാനന്തരബിരുദം/ ഡിപ്ലോമ/ സി.എ/ സി.എം.എ.) പരിഗണിക്കില്ല.
- തുടക്കശമ്പളം: 21500 രൂപയും എച്ച്ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും.
- പ്രായം: 27 വയസ്സ് കവിയരുത്.

തിരഞ്ഞെടുക്കുന്ന വിധം 
- എഴുത്തുപരിക്ഷ, പ്രായോഗികപരീക്ഷ എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. - 
- ⁠രണ്ടുമണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങളാണുണ്ടാവുക. 
- ⁠120 മാർക്കിൻ്റെ പാർട്ട് 1 – ൽ ടെക്നിക്കൽ/ പ്രൊഫഷണൽ അറിവ് പരിശോധിക്കും. 
- ⁠പാർട് 2 -ൽ ഇംഗ്ലീഷ് വൊക്കാബുലറി, വെർബൽ കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി, ഡേറ്റാ സഫിഷ്യൻസി, ഇന്റർപ്രട്ടേഷൻ, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങളാണുണ്ടാവുക. 
- ⁠ഒബ്‌ജക്ടീവ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ.

അപേക്ഷാഫീസ്
- അസിസ്റ്റൻ്റ് ട്രെയിനി തസ്തികയ്ക്ക് 200 രൂപയും മറ്റ് തസ്തികകൾക്ക് 300 രൂപയും ഓൺലൈനായി അടയ്ക്കണം. 
- ⁠എസ്. സി. എസ്.ടി. വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് ബാധകമല്ല.

ആവശ്യമായ രേഖകൾ 
- ഫോട്ടോ
- ⁠ഒപ്പ്
- ⁠ ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
- ⁠യോഗ്യതാസർട്ടിഫിക്കറ്റുകൾ 
- ⁠സംവരണം ഉണ്ടെകിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
എന്നിവ അപ്ലോഡ് ചെയ്യണം

അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 നവംബർ 22

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail