കർഷകർക്ക് സർക്കാർ നൽകുന്ന ഒരു സമ്മാനപദ്ധതിയാണിത്. പ്രതിവർഷം 6000 രൂപ (4 മാസത്തെ ഇടവേളകളിൽ 2000 രൂപവെച്ച്) കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. കൃഷി ഓഫീസറാണ് അപേക്ഷ പാസാക്കുന്നത്. തുക ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ പരാതി ബന്ധപ്പെട്ട മേലാധികാരികളെ കൃത്യമായ വിവരം സഹിതം അറിയിക്കുക. ഒരു റേഷൻ കാർഡിൽ അച്ഛനോ അമ്മയോ അപേക്ഷിച്ചു കഴിഞ്ഞാൽ അവരുടെ പ്രായപൂർത്തിയായ മക്കളുടെ പേരിൽ വേറെ സഥലം ഉണ്ടെങ്കിൽ അവർക്ക് വേറെ അപേക്ഷ കൊടുക്കുവാൻ കഴിയും.
പ്രായപരിധി: അപേക്ഷകന്‍ 18 വയസ്സ് പൂര്‍ത്തിയാക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ഇല്ല
നിബന്ധനകൾ
1. ഒരു റേഷന്‍ കാര്‍ഡിലെ എത്ര പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് സ്വന്തമായി സ്ഥലമുണ്ടോ അത്രയും അംഗങ്ങള്‍ക്ക് അപേക്ഷിക്കാം (ഭാര്യാ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്കുമാത്രം)
2. കുറഞ്ഞ ഭൂമിപരിധി ഇല്ല. ഭൂമി രണ്ടര ഹെക്ടറില്‍ കൂടാന്‍ പാടില്ല.
.
3. റേഷന്‍ കാര്‍ഡില്‍ അപേക്ഷിക്കുന്നയാളുടെ പേരുണ്ടായിരിക്കണം.
4. സര്‍ക്കാര്‍ ജീവനക്കാര്‍, പ്രൊഫഷണല്‍സ്, എന്നിവര്‍ കുടുംബത്തില്‍ ഉണ്ടാകാന്‍ പാടില്ല.
5. അപേക്ഷയിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും ഒരുപോലെയാകണം.
ഹാജരാക്കേണ്ട രേഖകൾ
1. 2018 - 2019 ലെ ഭൂനികുതി രശീത് അല്ലെങ്കില്‍ അതിനു മുമ്പുള്ളതും ശേഷമുള്ളതുമായ സാമ്പത്തിക വര്‍ഷങ്ങളിലെ രണ്ട് ഭൂ നികുതി രശീതികള്‍.
2. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്.
3. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
4. ബാങ്ക് അക്കൗണ്ടിന്റെ (പാസ് പുസ്തകം) കോപ്പി
അപേക്ഷ എവിടെ കൊടുക്കണം
1. ഓണ്‍ ലൈന്‍ ആയി www.pmkisan.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.
2. ഓണ്‍ ലൈന്‍ ആയി അപേക്ഷിച്ചുകഴിഞ്ഞാല്‍ അപേക്ഷയും അനുബന്ധരേഖകളും കൃഷി സ്ഥലത്തിന്റെ അഡ്രസ്സ് പരിധിയില്‍പ്പെട്ട കൃഷി ഓഫീസില്‍ കൊടുക്കണം
നടപടിക്രമം
അപേക്ഷ ബന്ധപ്പെട്ട കൃഷി ഓഫീസര്‍ പരിശോധിച്ച് പാസാക്കുന്നു. വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്കുവഴി സ്റ്റാറ്റസ് ഒരുമാസത്തിനുള്ളില്‍ ചെക്കുചെയ്ത് അപേക്ഷയുടെ നിജസ്ഥിതി അറിയാവുന്നതാണ്. അല്ലെങ്കില്‍ കൃഷിഭവനില്‍ ചെന്ന് അന്വേഷിക്കുക.