പ്രീ മെട്രിക് സ്കോളർഷിപ് 

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ഒന്നു മുതല്‍ പത്താംക്ലാസ്സു വരെ പഠിക്കുന്ന മത ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് 2022 - 2023 അധ്യയന വര്‍ഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രി - മെട്രിക്ക് സ്‌ക്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. കുട്ടികള്‍ക്ക് അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ് , മെയിന്റനന്‍സ് അലവന്‍സ് എന്നിവക്കു വേണ്ടിയാണ് ഇത് വിനിയോഗിക്കേണ്ടത്.
ഒന്നു മുതല്‍ അഞ്ചാം ക്‌ളാസ്സു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മെയിന്റനന്‍സ് അലവന്‍സായി പ്രതിമാസം 100 രൂപയും (10 മാസം) ആറു മുതല്‍ പത്താം ക്‌ളാസ്സു വരെ പഠിക്കുന്ന കുട്ടികൾക്ക്അഡ്മിഷന്‍ ഫീസ് 500 രൂപയും ട്യൂഷന്‍ ഫീസ് പ്രതിമാസം 350 രൂപയും മെയിന്റനന്‍സ് അലവന്‍സായി ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 600 രൂപയും അല്ലാത്തവര്‍ക്ക് പ്രതിമാസം 100 രൂപയും ലഭിക്കും. 
 

പ്രായപരിധി: കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സുകൾക്കനുസരിച്ച്.
 
ക്ലാസുകൾ : 1  മുതൽ 10  വരെ 
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി:  2022  ഒക്ടോബർ 31


ലഭിക്കുന്ന തുക

1  മുതൽ 5  വരെ - പ്രതിമാസം 100 (10  മാസം )

6  മുതൽ 10  വരെ 

1 . അഡ്മിഷന്‍ ഫീസ് - 500 രൂപ
2 . ട്യൂഷന്‍ ഫീസ് -         350 രൂപ (പ്രതിമാസം)
3.1 മെയിന്റനന്‍സ് അലവന്‍സായി ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് - 600 രൂപ (പ്രതിമാസം)
3.2 മറ്റുള്ളവർക്ക് - 100  രൂപ (പ്രതിമാസം)


 

നിബന്ധനകൾ

1. ഒന്നു മുതല്‍ പത്താംക്‌ളാസ്സു വരെ പഠിക്കുന്ന കുട്ടികളായിരിക്കണം.

2. മത ന്യൂനപക്ഷ വിഭാഗത്തില്‍ (ക്രിസ്ത്യന്‍, മുസ്ലിം, സിഖഖ്, ജൈന, ബുദ്ധ, പാഴ്‌സി) പെടുന്നവരായിരിക്കണം.

3. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

4. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.
 


ഹാജരാക്കേണ്ട രേഖകൾ

1. ആധാര്‍ കാര്‍ഡ്
2. പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ
3. റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്
4. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ( അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ്)
5. വരുമാന സര്‍ട്ടിഫിക്കറ്റ്
6. ജാതി തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്
7. മുന്‍വര്‍ഷത്തെ മാര്‍ക്ക്‌ലിസ്റ്റ്


അപേക്ഷ എവിടെ കൊടുക്കണം

1.അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക 

നാഷണൽ സ്കോളർഷിപ് പോർട്ടൽ - ഇവിടെ ക്ലിക്ക് ചെയ്യുക 


2. register ചെയ്ത് ഐഡി , പാസ്വേഡ് എന്നിവ ഉണ്ടാക്കുക. ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അപേക്ഷകന്റെ വിവരങ്ങള്‍ നല്‍കുക. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ ടി പി നല്‍കുക. ബാക്കിയുള്ള വിവരങ്ങള്‍ കൂടി നല്‍കുക. 
3. ഒരാള്‍ ഒരു അപേക്ഷ മാത്രമേ നല്‍കാവൂ
ആപ്ലിക്കേഷന്‍ ഐഡിയും പാസ്വേഡും സൂക്ഷിച്ചു വെക്കുക.

നടപടിക്രമം

കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒരേ വാര്‍ഷിക വരുമാനം വന്നാല്‍ കുട്ടികളുടെ ജനന തിയതി മാനദണ്ഡമായി സ്വീകരിക്കും. 
മുന്‍ വര്‍ഷങ്ങളില്‍ 50 ശതമാനം മാര്‍ക്ക് ഉണ്ടെങ്കില്‍ മാത്രമാണ് സ്‌ക്കോളര്‍ഷിപ്പ് പുതുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളു.
ഓണ്‍ലെന്‍ ആയി സബ്മിറ്റ് ചെയ്തതിനുശേഷം അപ്‌ളിക്കേഷന്‍ ഫോം പ്രിന്റൗട്ട് എടുത്ത് കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ ഹാജരാക്കണം. 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail