Prof. Joseph Mundassery Scholarship
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യാന വർഷത്തിൽ സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ എസ് എസ് എൽ സി /ടി എച് എസ് എൽ സി /പ്ലസ് ടു /വി എച് എസ് ഇ പരീക്ഷകളിൽ എല്ലാം വിഷയങ്ങൾക്കും A+ നേടിയവർക്കും, ബിരുദ തലത്തിൽ 80% മാർക്കോ /ബിരിധാനന്ദര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന നൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യർത്ഥികൾക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
സ്കോളർഷിപ് തുക
SSLC/VHSC/HSC : Secured Full A plus Rs.10000
Degree : Secured 80% Rs.15,000
PG: Secured 75% Rs.15000
യോഗ്യതകൾ
- കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം,ക്രിസ്ത്യൻ, സിഖ്, ബുദ്ധ,ജൈന,പാഴ്‌സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്.
- ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും.
- ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.
- വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും.
- മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തിക വർഷം എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ നിന്നും 3505 ന്യൂനപക്ഷ വിദ്യാർത്ഥികളെയും, ബിരുദം/ ബിരുദാനന്തര ബിരുദ തലത്തിൽ നിന്നും 810 ന്യൂനപക്ഷ വിദ്യാർത്ഥികളെയുമാണ് ജനസംഖ്യാനുപാതികമായി തെരഞ്ഞെടുക്കുന്നത്.
- അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
- അപേക്ഷിക്കാൻ മറ്റൊരു കോഴ്സിന് അഡ്മിഷൻ എടുക്കേണ്ട ആവിശ്യമില്ല.
അപേക്ഷിക്കേണ്ട വിധം
- ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച് നിർദ്ധിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്ത് സബ്‌മിറ്റ് ചെയ്തശേഷം പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും വിദ്യർദി മുമ്പ് പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
- കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2300523, 0471-2302090
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഡിസംബർ 26
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക
അപേക്ഷ സമർപ്പിക്കാനായി