പശു ചത്താൽ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ധനസഹായം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

പശു ചത്താൽ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ധനസഹായം ലഭിക്കും. പേ ഇളകിയുള്ള മരണം, പാമ്പു കടിയേറ്റുള്ള മരണം, മിന്നൽ, പ്രളയം, വൈദ്യുതി ആഘാതം, മറ്റു പ്രകൃതി ദുരന്തങ്ങൾ, തെക്കുവു നായ ആക്രമണം, കയർ കഴുത്തിൽ കുരുങ്ങുക, തീപൊള്ളലേൽക്കുക തുടങ്ങിയ കാരണങ്ങൾ കൊണ്ടുള്ള മരണങ്ങൾക്കാണ് ധനസഹായം ലഭിക്കുക. 
 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി  ബാധകമല്ല


ധനസഹായ തുക  16400 രൂപ 

 

നിബന്ധനകൾ

1. പേ ഇളകിയുള്ള മരണം
2. പാമ്പു കടിയേറ്റുള്ള മരണം
3. മിന്നൽ, പ്രളയം
4. വൈദ്യുതി ആഘാതം
5. മറ്റു പ്രകൃതി ദുരന്തങ്ങൾ
6. തെരുവു നായ ആക്രമണം
7. കയർ കഴുത്തിൽ കുരുങ്ങുക
8. തീപൊള്ളലേൽക്കുക


ഇതിൽ ഏതെങ്കിലും കാരണങ്ങൾ കൊണ്ടുള്ള മരണങ്ങൾ ആയിരിക്കണം
 

ഹാജരാക്കേണ്ട രേഖകൾ

1. പഞ്ചായത്തിലെ വെറ്റിനറി സർജന്റെ റിപ്പോർട്ട്

3. ചത്ത പശുവിന്റെ ഫോട്ടോ

4. വാർമെമ്പറുടെ സർട്ടിഫിക്കറ്റ്

5. മറ്റെവിടെ നിന്നും സഹായം ലഭിച്ചിട്ടില്ല എന്നു തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്

6. ആധാർ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി
 

അപേക്ഷ എവിടെ കൊടുക്കണം

1. മൃഗാശുപത്രിയിലോ, ക്ഷീര വകുപ്പിന്റെ ഓഫീസിലോ സമർപ്പിക്കാം.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail