- കേരള സര്‍ക്കാര്‍ വനിതശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സഹായഹസ്തം.
- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണയായി നല്‍കുന്ന പലിശ രഹിത വായ്പ ധനസഹായമാണിത്.
- ലോണ്‍ അനുവദിച്ചുകിട്ടിയതിനുശേഷം 6 മാസം കഴിഞ്ഞാല്‍ തുക മടക്കി അടച്ചു തുടങ്ങണം. ലഭ്യമാകുന്ന പരമാവധി തുക 20000 രൂപയാണ്.
- കുടുംബശ്രീ യൂണീറ്റുകള്‍ , വനിതാകൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുള്ള വിധവകള്‍ക്കും ബി.പി.എല്‍./ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും മുന്‍ഗണന ഉണ്ട്.
- ആശ്വാസ കിരണം, വിധവപെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
- ഈ പദ്ധതിയില്‍ മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
- തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാര്‍ തലത്തിലോ സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല.
- തുടങ്ങുന്ന തൊഴിൽ സംരംഭം ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും നടപ്പാക്കിയിരിക്കണം.
പ്രായപരിധി: ബാധകമല്ല
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ബാധകമല്ല
നിബന്ധനകൾ
-
കേരള സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്നവരായിരിക്കണം.
-
കുടുംബശ്രീ യൂണീറ്റുകള്‍ , വനിതാകൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
-
വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്.
-
ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
ഹാജരാക്കേണ്ട രേഖകൾ
-
ആധാര്‍ കാര്‍ഡ്
-
റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്
-
വരുമാന സര്‍ട്ടിഫിക്കറ്റ്
-
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
-
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
-
മൊബൈല്‍ നമ്പര്‍
-
കുടുംബശ്രീ/ വനിതാകൂട്ടായ്മ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്