കേരള സര്‍ക്കാര്‍ വനിതശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സഹായഹസ്തം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണയായി നല്‍കുന്ന പലിശ രഹിത വായ്പ ധനസഹായമാണിത്.
 

പ്രായപരിധി : ബാധകമല്ല
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : ബാധകമല്ല
 
1.ലോണ്‍ അനുവദിച്ചുകിട്ടിയതിനുശേഷം 6 മാസം കഴിഞ്ഞാല്‍ തുക മടക്കി അടച്ചു തുടങ്ങണം. ലഭ്യമാകുന്ന പരമാവധി തുക 20000 രൂപയാണ്.

2.കുടുംബശ്രീ യൂണീറ്റുകള്‍ , വനിതാകൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുള്ള വിധവകള്‍ക്കും ബി.പി.എല്‍./ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും മുന്‍ഗണന ഉണ്ട്.

3.ആശ്വാസ കിരണം, വിധവപെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം

4.ഈ പദ്ധതിയില്‍ മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

5.തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാര്‍ തലത്തിലോ സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. തുടങ്ങുന്ന തൊഴിൽ  സംരംഭം ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും നടപ്പാക്കിയിരിക്കണം.
 


നിബന്ധനകൾ

1.കേരള സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്നവരായിരിക്കണം.
2.കുടുംബശ്രീ യൂണീറ്റുകള്‍ , വനിതാകൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
3.വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്.
4.ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം


ഹാജരാക്കേണ്ട രേഖകൾ

1.ആധാര്‍ കാര്‍ഡ്
2.റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്
3.വരുമാന സര്‍ട്ടിഫിക്കറ്റ്
4.ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
5.പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
6.മൊബൈല്‍ നമ്പര്‍
7.കുടുംബശ്രീ/ വനിതാകൂട്ടായ്മ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്


അപേക്ഷ എവിടെ കൊടുക്കണം

http://www.schemes.wcd.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക )
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail