സഹായ ഹസ്തം - 2023


കേരള സർക്കാർ വനിതശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സഹായഹസ്തം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിന് താഴെയുള്ള വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ഒറ്റത്തവണയായി നൽകുന്ന പലിശ രഹിത ധനസഹായമാണിത്. ലോൺ അനുവദിച്ചുകിട്ടിയതിനുശേഷം 6 മാസം കഴിഞ്ഞാൽ തുക മടക്കി അടച്ചു തുടങ്ങണം. ലഭ്യമാകുന്ന പരമാവധി തുക 30000 രൂപയാണ്. കുടുംബശ്രീ യൂണിറ്റുകൾ, വനിതാകൂട്ടായ്മകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവർക്കും ഭിന്നശേഷിക്കാരായ മക്കളുള്ളവർ, 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുള്ള വിധവകൾക്കും ബി.പി.എൽ. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും മുൻഗണന ഉണ്ട്. ആശ്വാസ കിരണം, വിധവപെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാം. ഈ പദ്ധതിയിൽ മുൻവർഷം ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സർക്കാർ തലത്തിലോ സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ളവർ ഈ ആനുകൂല്യത്തിന് അർഹരല്ല. തുടങ്ങുന്ന തൊഴിൽ സംരംഭം ചുരുങ്ങിയത് 5 വർഷമെങ്കിലും നടപ്പാക്കിയിരിക്കണം.

 
പ്രായപരിധി : 55 വയസ്സിന് താഴെ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 15/12/2023
 

നിബന്ധനകൾ

 

1. കേരള സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്ന വിധവകൾ, വിവാഹമോചിതർ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ ആയിരിക്കണം

2. കുടുംബശ്രീ യൂണിറ്റുകൾ, വനിതാകൂട്ടായ്മകൾ തുടങ്ങിയ ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന

3. ഭിന്നശേഷിക്കാരായ മക്കളുള്ളവർ, 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുള്ള വിധവകൾക്കും ബി.പി.എൽ. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും മുൻഗണന

4. ആശ്വാസ കിരണം, വിധവപെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാം.

5. ഈ പദ്ധതിയിൽ മുൻവർഷം ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

6. തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സർക്കാർ തലത്തിലോ സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ളവർ ഈ ആനുകൂല്യത്തിന് അർഹരല്ല.

7. തുടങ്ങുന്ന തൊഴിൽ സംരംഭം ചുരുങ്ങിയത് 5 വർഷമെങ്കിലും നടപ്പാക്കിയിരിക്കണം.

8. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്

9. ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം

10. ഒരു ജില്ലയിൽ നിന്ന് 10 പേര്ക്ക് മാത്രം

11. അപേക്ഷകർ സ്വയംതൊഴിൽ സംരംഭത്തിന്റെ വിശദവിവരം ബഡ് സഹിതം അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.

12. സംരംഭം ഒക്കോ ഗ്രൂപ്പായോ നടത്താം
 
 

ഹാജരാക്കേണ്ട രേഖകൾ

 
1. ആധാർ കാർഡ്

2. റെസിഡൻസ് സർട്ടിഫിക്കറ്റ്

3. വരുമാന സർട്ടിഫിക്കറ്റ്

4. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

5. പാസ്പോർട്ട് സൈസ് ഫോട്ടോ

6. മൊബൈൽ നമ്പർ

7. കുടുംബശ്രീ/ വനിതാകൂട്ടായ്മ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

8. സ്വയംതൊഴിൽ സംരംഭത്തിന്റെ വിശദവിവരം ബഡ്ജറ്റ് സഹിതം

9. അപേക്ഷക വിധവയാണെന്നും പുനർവിവാഹം ചെയ്തിട്ടില്ലയെന്നുമുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്

10. സ്വയംതൊഴിൽ പദ്ധതി പകാരം ധനസഹായം അനുവദിച്ചിട്ടില്ല എന്നുള്ള ഗാമപഞ്ചായത്ത്/ നഗരസഭ/കോർപ്പറേഷൻ സെക്രട്ടറിയുടെ കത്ത്


അപേക്ഷ എവിടെ കൊടുക്കണം

 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail