കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഭവന സമുന്നതി 2022-23 ജീർണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ അഗ്രഹാരങ്ങളുടെ പുനരുദ്ധാരണം
അപേക്ഷിക്കേണ്ട അവസാന തിയതി : 2023 ഏപ്രിൽ 28, 5pm
4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന AAY, മുൻഗണന വിഭാഗം (മഞ്ഞ, പിങ്ക് കാർഡ്) കാർഡ് ഉടമകൾക്ക് അപേക്ഷിക്കാം.
പരമാവധി ലഭിക്കുന്ന തുക : 2 ലക്ഷം രൂപ
നിബന്ധനകളും, മാർഗ്ഗനിർദേശങ്ങളും
1. അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരായിരിക്കണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/ SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.
2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിലേക്കായി 2022-23 സാമ്പത്തിക വർഷത്തിലെ വീട്ടുകരം അടച്ച രസീതോ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ ഹാജരാക്കണം. വീട് അപേക്ഷകന്റെയോ കുടുംബാംഗങ്ങളുടേയോ പേരിലായിരിക്കണം. (അപേക്ഷകൻ/ അപേക്ഷക ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ)
3. പുനരുദ്ധാരണത്തിന് അപേക്ഷ നൽകുന്ന വീട്ടുടമസ്ഥർ, നിലവിൽ അതാത് വീടുകളിലെ സ്ഥിര താമസക്കാരായിരിക്കണം. ഇത് സംബന്ധിച്ച് നിശ്ചിത മാതൃകയിലുള്ളസാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
4. സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഭവന പദ്ധതികളുടെ ഗുണഭോക്താവായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ അപേക്ഷ സമർപ്പിക്കുവാൻ അർഹരല്ല.
5. അപേക്ഷകന്റെ അപേക്ഷകയുടെ പേരിലുള്ള കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും നാല് ലക്ഷം രൂപ കവിയാൻ പാടുളളതല്ല,
6. അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
7. സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. 4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന AAY, മുൻഗണന വിഭാഗം (മഞ്ഞ, പിങ്ക് കാർഡ്) കാർഡ് ഉടമകൾക്ക് അപേക്ഷിക്കാം. നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വാർഷിക വരുമാനമുള്ളവർ, സ്ത്രീകൾ എന്നിവർക്ക് മുൻഗ ണന നൽകിയാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത്.
ഒരേ വരുമാനമുള്ളവരെ പരിഗണിക്കുമ്പോൾ താഴെപ്പറയുന്ന കുടുംബങ്ങൾക്കായിരിക്കും മുൻതൂക്ക പരിഗണന നൽകുക. ഇത് സംബന്ധിച്ച് നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
1. വിധവ അവിവാഹിത വിവാഹബന്ധം വേർപിരിഞ്ഞ് ഒറ്റപ്പെട്ട സ്ത്രീകൾ ഗൃഹനാഥയായ കുടുംബം.
2. ഭിന്നശേഷി അംഗമുള്ള കുടുംബം മാരകരോഗം ബാധിച്ച അംഗങ്ങളുള്ള കുടുംബം (ബാധകമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം).
ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട അപേക്ഷകരുടെ വാസസ്ഥലം കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സെലക്ഷൻ കമ്മിറ്റി നേരിട്ട് സന്ദർശിച്ച് പരിശോധിക്കുന്നതാണ്.
തെരെഞ്ഞെടുക്കപ്പെടുന്ന വീടുകൾ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ, കോർപ്പറേഷൻ നിയോഗിക്കുന്ന എഞ്ചിനീയറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതും പുനരുദ്ധാരണം സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമാണ്. അംഗീകരിക്കപ്പെട്ട എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തിൽ അർഹരായ ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിക്കുന്നതാണ്. പുനരുദ്ധാരണത്തിന്റെ ആവശ്യകത വിലയിരുത്തിയ ശേഷം ആവശ്യമായ തുക മാത്രമേ കോർപ്പറേഷൻ അനുവദിക്കുകയുള്ളൂ.
• അറ്റകുറ്റപ്പണികൾക്കായി നൽകുന്ന പരമാവധി ധനസഹായം വീടൊന്നിന് 2 ലക്ഷം രൂപയാണ്. പ്രസ്തുത തുക തിരിച്ചടക്കേണ്ടതില്ല. ധനസഹായം രണ്ട് ഘട്ടങ്ങളിലായി താഴെപ്പറയും പ്രകാരം വിതരണം ചെയ്യുന്നതാണ്.
ഘട്ടം
|
നൽകുന്ന തുക
|
നിർമ്മാണ ഘട്ടം
|
ഒന്ന്
|
അംഗീകൃത എസ്റ്റി മേറ്റിന്റെ 50%
|
തെരെഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് കോർപ്പറേഷനുമായി കരാർ വയ്ക്കുന്ന മുറയ്ക്ക് മുൻകൂറായി നൽകുന്നു.
|
രണ്ട്
|
അംഗീകൃത എസ്റ്റി മേറ്റിന്റെ ശേഷിക്കുന്ന തുക (50%)
|
നിർമ്മാണം 50% എങ്കിലും പൂർത്തീകരിച്ചതായി കോർപ്പറേഷൻ ചുമതലപ്പെടുത്തിയ എഞ്ചിനീയറുടെ സാക്ഷ്യപത്രത്തിന്റെ (Completion Certificate) അടിസ്ഥാനത്തിൽ നൽകുന്നു.
|
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനുകൂല്യം കൈപ്പറ്റുകയോ കൈപ്പറ്റിയ ശേഷം അറ്റകുറ്റപ്പണികൾ നടത്താതിരിക്കുകയോ ചെയ്യുന്ന പക്ഷം അനുവദിച്ച തുക 12% കൂട്ടുപലിശയും ചേർത്ത് തിരിച്ചടക്കേണ്ടതും പ്രസ്തുത പദ്ധതിയിലേക്ക് തുടർന്ന് അപേ ക്ഷിക്കാൻ അർഹനല്ലാതാകുന്നതുമാണ്.
ധനസഹായം നൽകുന്നത് സംബന്ധിച്ച കോർപ്പറേഷന്റെ തീരുമാനം അന്തിമമാണ്.
അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ കോർപ്പറേഷനിൽ ലഭ്യമാക്കേണ്ടതാണ്. കോർപ്പറേഷനിൽ ലഭിക്കേണ്ട അവസാന തീയതി 28/04/2023, 5PM. അപേക്ഷകൾ അവസാന തീയതിക്ക് ശേഷം കോർപ്പറേഷനിൽ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
അപേക്ഷാ ഫോം
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. റേഷൻ കാർഡ് 1,2 പേജുകൾ (പകർപ്പ്)
2. അപേക്ഷകന്റെ അപേക്ഷകയുടെ പേരിലുള്ള വരുമാന സർട്ടിഫിക്കറ്റ് (റവന്യൂ അധികാരി നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്)
3. ജാതി സർട്ടിഫിക്കറ്റ് ജാതി തെളിയിക്കുന്ന രേഖ - വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടു ത്തിയ സർട്ടിഫിക്കറ്റ്/ SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ്
4. ആധാർ നമ്പർ (പകർപ്പ്)
5. വീട്ട്കരം അടച്ച രസീത് (പകർപ്പ്)
6. വസ്തുക്കരം അടച്ച രസീത് (പകർപ്പ്)
7. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്ക് (പകർപ്പ്)
അപേക്ഷസമർപ്പിക്കുന്ന കവറിന് മുകളിൽ "ഭവന സമുന്നതി (2022-23) പദ്ധതിയിലേയ്ക്കുള്ള അപേക്ഷ എന്ന് നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
അപേക്ഷകൾ അയക്കേണ്ട വിലാസം
മാനേജിംഗ് ഡയറക്ടർ
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ L2,
കുലീന, TC.23/2772,ജവഹർ നഗർ, കവടിയാർ.പി.ഒ,
തിരുവനന്തപുരം- 695003