സമുന്നതി - ജീർണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ പുനരുദ്ധാരണ ധന സഹായം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഭവനസമുന്നതി 2021 - 2022 ജീര്‍ണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ / അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി ധനസഹായം വീടൊന്നിന് 2 ലക്ഷം രൂപ. ഇത് തിരിച്ചടക്കേണ്ടതില്ല. സംവരണേതര വിഭാഗത്തില്‍ പെടുന്നവരും 4 ലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്കും മുന്‍ഗണന AAY, മുന്‍ഗണന വിഭാഗത്തില്‍പെട്ട റേഷന്‍കാര്‍ഡുള്ളവര്‍ക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഏറ്റവും കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത്.

ഒരേ വരുമാനമുള്ളവരെ പരിഗണിക്കുമ്പോള്‍  വിധവ/അവിവാഹിത/ വിവാഹബന്ധം വേര്‍പിരിഞ്ഞ /ഒറ്റപ്പെട്ട സ്ത്രീകള്‍ ഗൃഹനാഥയായ കുടുംബം , ഭിന്നശേഷിക്കാര്‍ അംഗങ്ങളായ കുടുബം, മാരകരോഗം ബാധിച്ച അംഗങ്ങളുള്ള കുടുംബം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. തെറ്റായ വിവരങ്ങളുടെ അടിസഥാനത്തില്‍  ആനുകൂല്യം കൈപ്പറ്റുകയോ കൈപ്പറ്റിയ ശേഷം അറ്റകുറ്റ പണികള്‍ നടത്താതിരിക്കുകയോ ചെയ്യുന്നപക്ഷം അനുവദിച്ച തുക 12 ശതമാനം കൂട്ടുപലിശയും ചേര്‍ത്ത് തിരിച്ചടക്കേണ്ടതും പ്രസ്തുത പദ്ധതിയിലേക്ക് തുടര്‍ന്ന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലാത്തതുമാണ്.

സംവരണേതര വിഭാഗമായ സീറോ മലബാർ കത്തോലിക്കാ വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.
 

പ്രായപരിധി: ബാധകമല്ല

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 30 - 04- 2022

നിബന്ധനകൾ

1. അപേക്ഷകർ സംവരണേതര വിഭാഗത്തിൽ (Genaral Category) പെടുന്നവർ ആയിരിക്കണം.

2. വീട് അപേക്ഷകന്റേയോ കുടുംബാംഗങ്ങളുടേയോ പേരിലായിരിക്കണം (പേര് റേഷന്‍ കാര്‍ഡില്‍ ഉണ്ടായിരിക്കണം)

3. പുനരുദ്ധാരണത്തിന് അപേക്ഷ നല്‍കുന്ന വീട്ടുടമസ്ഥന്‍, നിലവില്‍ അതാതു വീടുകളിലെ താമസക്കാരായിരിക്കണം.

4. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ ഭവന പദ്ധതികളിൽ ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹരല്ല.

5. കടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയരുത്. 
മുൻഗണന AAY(മഞ്ഞ കാർഡ് ), മുൻഗണന വിഭാഗം കാർഡ് (പിങ്ക് കാർഡ്) ഉടമകൾക്ക് അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും ഏറ്റവും കുറഞ്ഞ വാർഷിക വരുമാനമുള്ളവർ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകുന്നു.

6. അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.

ഹാജരാക്കേണ്ട രേഖകൾ

1. റേഷന്‍ കാര്‍ഡ് 1,2 പേജുകള്‍ (പകര്‍പ്പ്)
2. വരുമാന സര്‍ട്ടിഫിക്കറ്റ്
3. ജാതി സർട്ടിഫിക്കറ്റ് / ജാതി തെളിയിക്കുന്ന രേഖ - വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ്) (03.06.2021 ലെ സ.ഉ (എം.എസ്) നം. 114/2021/പൊഭവ ഉത്തരവ് പ്രകാരം)
4. ആധാര്‍ നമ്പര്‍ ( പകര്‍പ്പ്)
5. വീട്ടുകരം അടച്ച രശീത് ( പകര്‍പ്പ്) [2021-22 സാമ്പത്തിക വർഷത്തിലെ]
6. വസ്തുക്കരം അടച്ച രസീത് (പകർപ്പ്)
7. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്ബുക്ക്(പകര്‍പ്പ്)
8. വീട് ഉള്‍പ്പെടുന്ന വസ്തുവിന്റെ ബാധ്യത രഹിത സര്‍ട്ടിഫിക്കററ്

ഒരേ വരുമാനമുള്ളവരെ പരിഗണിക്കുമ്പോൾ താഴെപ്പറയുന്ന കുടുംബങ്ങൾക്കായിരിക്കും മുൻഗണന നൽകുക. ഇത് സംബന്ധിച്ച് നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം  അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

1. വിധവ / അവിവാഹിത /വിവാഹബന്ധം വേർപിരിഞ്ഞ/ ഒറ്റപ്പെട്ട സ്ത്രീകൾ ഗൃഹനാഥയായ കുടുംബം.

2. ഭിന്നശേഷി അംഗമുള്ള കുടുംബം മാരകരോഗം ബാധിച്ച് അംഗങ്ങളുള്ള കുടുംബം (ബാധകമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം).


തുകയുടെ വിതരണ ഘട്ടം 

ഘട്ടം                              

നൽകുന്ന തുക

നിർമ്മാണ ഘട്ടം

ഒന്ന് 

അംഗീകൃത എസ്റ്റി മേറ്റിന്റെ 50%

തെരെഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് കോർപ്പറേഷനുമായി കരാർ വയ്ക്കുന്ന മുറയ്ക്ക് മുൻകൂറായി നൽകുന്നു.

രണ്ട്

അംഗീകൃത എസ്റ്റി മേറ്റിന്റെ ശേഷിക്കുന്ന തുക (50%)

നിർമ്മാണം 50% പൂർത്തീകരിച്ചതായി കോർപ്പറേഷൻ ചുമതലപ്പെടുത്തിയ എഞ്ചിനീയറുടെ സാക്ഷ്യ പ്രതത്തിന്റെ (Completion Certificate) അടിസ്ഥാന ത്തിൽ നൽകുന്നു.

അപേക്ഷാ ഫോം 

അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

അപേക്ഷകൾ അയക്കേണ്ട വിലാസം

മാനേജിംഗ് ഡയറക്ടർ
കേരള സംസ്ഥാന മുന്നാക്ക
സമുദായ ക്ഷേമ കോർപ്പറേഷൻ L2, കുലീന,
TC.23/2772 , ജവഹർ നഗർ , കവടിയാർ.പി.ഒ, തിരുവനന്തപുരം- 695003.
അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ഭവനസമുന്നതി (2021-22) പദ്ധതിയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

നടപടിക്രമം

ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട അപേക്ഷകരുടെ വാസസ്ഥലം കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ സെലക്ഷന്‍ കമ്മിറ്റി നേരിട്ട് സന്ദര്‍ശിച്ച് പരിശോധിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വീടുകള്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ , കോര്‍പ്പറേഷന്‍ നിയോഗിക്കുന്ന എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ പരിശാധിക്കുന്നതും പുനരുദ്ധാരണം സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമാണ്. അംഗീകരിക്കപെട്ട എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കുന്നതാണ്.

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail