എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് സ്കോള്‍ കേരളയിൽ അവസരം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്‌കോള്‍ കേരളയില്‍ എട്ടാം ക്ലാസുകാര്‍ക്ക് ജോലി. സ്‌കോള്‍ കേരളയുടെ ഹെഡ് ഓഫീസിലേക്ക് നിയമനം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
തസ്തിയും, ഒഴിവുകളും
- സ്‌കോള്‍ കേരള ഹെഡ് ഓഫീസിലേക്ക് സ്വീപ്പര്‍ നിയമനം.
- ആകെ 1 ഒഴിവാണുള്ളത്.
- തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകള്‍.
പ്രായപരിധി
- ഉദ്യോഗാര്‍ഥികള്‍ 18 വയസിനും 58 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
പ്രായം 2025 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
- എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
- ശാരീരിക ക്ഷമതയുണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
- താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി, ബയോഡാറ്റ സഹിതം, "എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം- 12" എന്ന വിലാസത്തിലേക്ക് നേരിട്ടോ, രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ അയക്കുക.
- കത്തിന് പുറത്ത് 'സ്‌കോള്‍ കേരള സ്വീപ്പര്‍ നിയമനത്തിനുള്ള അപേക്ഷ'എന്ന് രേഖപ്പെടുത്തണം
അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 15
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക