KSMDFC - ന്യൂനപക്ഷങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്പ 8 % പലിശനിരക്കിൽ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും  മതന്യൂനപക്ഷങ്ങളുടെയും ശുപാർശിത സമൂഹങ്ങളുടെയും ക്ഷേമവും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ളതാണ്, . 
ഈ സ്കീമിന് കീഴിൽ വിതരണം ചെയ്യാവുന്ന പരമാവധി വായ്പ തുക പദ്ധതിച്ചെലവിന്റെ 95% അല്ലെങ്കിൽ ഗുണഭോക്താവ് ആവശ്യപ്പെടുന്ന തുക ഏതാണ് കുറവ്. 


ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്വർഷം വരെയുള്ള കാലാവധിക്കാണ് ലോണുകൾ അനുവദിക്കുന്നത് . 

പ്രായ പരിധി -18 -58  വയസിന് ഇടയിൽ 
 
അപേക്ഷിക്കേണ്ട അവസാന തിയതി- ബാധകമല്ല 
 
ലോൺ ലഭിക്കുന്ന മേഖലകൾ 
  • 1.കൃഷിയും മൃഗസംരക്ഷണവും
  • 2. മത്സ്യബന്ധനം
  • 3. പരമ്പരാഗത, ഗ്രാമ, കുടിൽ വ്യവസായം
  • 4. സാങ്കേതിക വ്യാപാരങ്ങൾ
  • 5. ചെറുകിട ബിസിനസ്സ്
  • 6. ഗതാഗത സേവനങ്ങൾ
  • 7 പ്രൊഫഷണൽ സേവനം

നിബന്ധനകൾ 

  1. കുടുംബ വാർഷിക വരുമാനം  പരമാവധി 15  ലക്ഷം 
  2. ഇതിന് കീഴിൽ വിതരണം ചെയ്യാൻ കഴിയുന്ന പരമാവധി തുക  20.00 ലക്ഷം  ആണ്
  3. പലിശ നിരക്ക്-     8 % 
  4. തിരിച്ചടവ് കാലാവധി  -    84  മാസം (7 വർഷം) 
  5. പദ്ധതി വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ളതാണ് 
 
 
എല്ലാ വായ്പകൾക്കും ജാമ്യം നിർബന്ധമാണ്.

വസ്തു ജാമ്യം : കുറഞ്ഞത് 4 സെന്റോ അതിൽ കൂടുതലോ ഉള്ള ഭൂമി ആയിരിക്കണം ഈടായി നൽകേണ്ടത്. വസ്തുവിന്റെ മതിപ്പുവിലയുടെ 80 ശതമാനം വരെയാണ് വായ്പ ലഭിക്കുക. അതതു വില്ലേജ് ഓഫീസുകളിൽ നിന്ന് വില നിശ്ചയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഒരു ഉദ്യോഗസ്ഥന്റെ ജാമ്യം മതിയാകും (രണ്ട് ഉദ്യോഗസ്ഥ ജാമ്യം വരെ അനുവദിക്കും )

5 ലക്ഷം രൂപക്ക് മുകളിലുളള വായ്പകൾക്ക് വസ്തു ജാമ്യം നിർബന്ധമാണ്
 

കൂടിക്കാഴ്ചക്ക് വരുമ്പോൾ ഹാജരാക്കേണ്ട രേഖകൾ (ഒറിജിനൽ)

1 .റേഷൻ കാർഡ് 
2 .തിരിച്ചറിയൽ കാർഡ് 
3 .ആധാർ 
4 .സ്കൂൾ  സർട്ടിഫിക്കറ്റ്
5 . പാസ്പോർട്ട് (ആവശ്യമെങ്കിൽ ) 
6.സ്വയം തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ട് 
7 .ജാതി , വരുമാന സർട്ടിഫിക്കറ്റ് (അപേക്ഷയോടൊപ്പം ഹാജരാക്കിട്ടില്ലെങ്കിൽ )

 * ടി രേഖകളുടെ കോപ്പി മുൻപ് ഹാജരാക്കിട്ടില്ലെങ്കിൽ കോപ്പി കൂടെ ഹാജരാക്കുക 
കൂടിക്കാഴ്ചയിൽ വായ്പ തുക തീരുമാനിച്ചു കഴിഞ്ഞാൽ തുടർന്ന് ഹാജരാക്കേണ്ട രേഖകൾ 

           വസ്തു ജാമ്യമെങ്കിൽ 

  1. വസ്തുവിന്റെ അസ്സൽ ആധാരം
  2. അടിയാധാരം / പട്ടയം
  3. നടപ്പ് സാമ്പത്തിക വർഷത്തെ വസ്തുവിന്റെ നികുതി ചീട്ട്
  4. കൈവശാവകാശ സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )
  5. നോൺ അറ്റാച്ച് മെന്റ് സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )
  6. വസ്തുവിന്റെ മതിപ്പുവില സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )
  7. വസ്തുവിന്റെ ലൊക്കേഷൻ മാപ്പ്/ സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )
  8. കുടിക്കട സർട്ടിഫിക്കറ്റ് 14 വർഷത്തേത് ( സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും)

ഉദ്യോഗസ്ഥ ജാമ്യമെങ്കിൽ 

  1. സർക്കാർ- അർധ സർക്കാർ- പൊതുമേഖല സ്ഥാപനങ്ങൾ- പഞ്ചായത്ത് - മുനിസിപ്പാലിറ്റി - യൂണിവേഴ്സിറ്റി - സഹകരണ ബാങ്കുകൾ - എയിഡഡ് സ്ക്കൂൾ കോളേജ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കും.
  2. ഗസറ്റഡ് ഓഫീസർമാർ ,സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥാന്മാർ എന്നിവർക്ക് സ്വന്തമായി സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. ഗസറ്റഡ് ഓഫീസറുടെ ഓഡിറ്റ് നമ്പർ , ട്രഷറി എന്നിവ രേഖപ്പെടുത്തുകയും മേലുദ്യോഗസ്ഥാർ സാക്ഷ്യപ്പെടുത്തുകയും  വേണം. 
  3. വായ്പ കാലാവധിക്ക് ശേഷം ഒരു വർഷം കൂടി സർവ്വിസ് ബാക്കിയുള്ളവരായിരിക്കണം ജാമ്യക്കാർ 
  4. നിലവിൽ മൊത്ത ശമ്പളത്തിന്റെ 40% ത്തിൽകൂടുതൽ  റിക്കവറി ഉണ്ടായിരിക്കാൻ പാടില്ല 
  5. ഡെപ്യൂറ്റേഷനിൽ ജോലി ചെയ്യുന്നവർ മാതൃ വകുപ്പിൽ നിന്നും No Objection  Certificate    / Counter  Signature    ഹാജരാക്കണം 
  6. ശമ്പള സർട്ടിഫിക്കറ്റിലെ എല്ലാ കോളങ്ങളും തെറ്റാതെ പൂരിപ്പിക്കുകയും , തിരുത്ത് വരുത്തിയ ഇടങ്ങളിൽ മേലധികാരിയുടെ മുഴുവൻ ഒപ്പും സീലും വെക്കണം 
  7. ശമ്പള സർട്ടിഫിക്കറ്റ് ഒപ്പിടുന്ന/മേലൊപ്പ് വയ്ക്കുന്ന മേലധികാരിയുടെ പേര് , സ്ഥാപന പേര് ,വന്നിവ എഴുതുകയും ഓഫീസിൽ സീൽ നിർബന്ധമായും പതിക്കുകയും വേണം .
  8. നിലവിലുള്ള ജാമ്യക്കാരന് മറ്റൊരു വായ്പക്ക് ജാമ്യം നിൽക്കണമെങ്കിൽ നിലവിലുള്ള വായ്പ അടവ് തുടങ്ങി രണ്ട് വർഷം കഴിഞ്ഞിരിക്കുകയും തവണ സംഖ്യ പിഴവ് വരാൻ പാടുള്ളതുമല്ല. ബാധ്യതക്കുള്ള അത്ര ശമ്പളം ഉണ്ടായിരിക്കണം.

പ്രത്യേക ശ്രദ്ധയ്ക്ക്: രേഖകൾ അഡ്വക്കേറ്റിന്റെ പരിശോധനയ്ക്ക് വിധേയമായി മാത്രമേ ജാമ്യമായി സ്വീകരിക്കുകയുള്ളൂ. അഡ്വക്കേറ്റ് നിർദ്ദേശിക്കുന്ന മറ്റ് ആവശ്യമായ രേഖകൾ കൂടി ഹാജരാക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്.

എഗ്രിമെന്റ് വെച്ചശേഷം എഗ്രിമെന്റ് തീയതി വരെയുള്ള രണ്ടാമതൊരു കുടിക്കടം കൂടി അപേക്ഷകൻ ഹാജരാകേണ്ടതാണ്. അപേക്ഷകൻ ഓഫീസിൽ നൽകുന്ന എല്ലാ പ്രമാണങ്ങളുടെയും ആവശ്യമുള്ളത്ര പകർപ്പെടുത്ത് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. കാരണം വായ്പ മുഴുവനായി തിരിച്ചടച്ച് അക്കൗണ്ട് ക്ലോസ് ചെയ്തതിനുശേഷമേ പ്രമാണങ്ങൾ തിരിച്ചു നൽകുകയുള്ളൂ. മേൽപ്പറഞ്ഞ രേഖകൾക്ക് പുറമേ കോർപ്പറേഷൻ ആവശ്യപ്പെടുന്ന മറ്റു രേഖകൾ കൂടി ഹാജരാക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്.
 

അപേക്ഷ എവിടെ കൊടുക്കണം

1. പൂരിപ്പിച്ച അപേക്ഷകൾ റീജിയണൽ ഓഫീസുകളിൽ നേരിട്ടോ തപാലിലോ അയക്കണം.

2. അപേക്ഷ ഫോം (ഇവിടെ ക്ലിക്ക് ചെയ്യുക)

3. ഓഫീസ് അഡ്രസ്സ്

(കോഴിക്കോട്, വയനാട് ജില്ലക്കാർക്ക്) : Kerala State Minorities Development Finance Corporation Ltd. (KSMDFC) H.O. KURDFC Building, Chakkorathukulam, West Hill, Kozhikode - 673005, Kerala, India. Phone: 0495  2769366, 2369366, 2368366. Email: ksmdfc@gmail.com

(മലപ്പുറം ജില്ലക്കാർക്ക്) : Kerala State Minorities Development Finance Corporation Ltd. (KSMDFC) 1st Floor, Sunni Mahal Building, Jubilee Mini Bypass Road, Perinthalmanna, Malappuram – 679 322, Ph: 04933-297 017. Email: ksmdfcmpm@gmail.com

4. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ വെബ്സൈറ്റ് -(ഇവിടെ ക്ലിക്ക് ചെയ്യുക)

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail