സ്വയം തൊഴിൽ വായ്പ പദ്ധതി
സംസ്ഥാന ന്യൂനപക്ഷഷേമ വകുപ്പ് കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോഓർപറേഷൻ മുകാന്തരം ന്യുനപക്ഷ വിഭാഗത്തിൽപെട്ട വിധവകൾ ,വിവാഹ മോചിതർ, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20% സബ്സിഡിയോട് കൂടെ ഒരു ലക്ഷം രൂപ വരെ സർക്കാർ സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം
- 20 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം
- 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ളവർക്കും അതി ദാരിദ്ര്യ തിരിച്ചറിയൽ സെർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകൾക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷ ഫോം നേരിട്ടോ തപാലിലോ അതാത് ജില്ലകളിലെ റീജിയണൽ ഓഫീസുകളിൽ 2025 മാർച്ച് 06 നു മുമ്പായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും നിങ്ങളുടെ ജില്ലയിലെ റീജിയണൽ ഓഫീസ് അഡ്രസിനും നോട്ടിഫിക്കേഷൻ കാണുക