കേരള പീടിക തൊഴിലാളി ഫോറം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

നമ്മുടെ ഇടയിലുള്ള കടകളിലും വാണിജ്യവ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെയും സ്വയം തൊഴിൽ ചെയ്യുന്നവരുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി കേരള സർക്കാർ ആവിഷ്കരിച്ച ഒരു ബൃഹത്തായ ക്ഷേമപദ്ധതിയാണിത്. 18 മുതൽ 54 വയസ്സു വരെയുള്ളവർക്കാണ് ഈ പദ്ധതിയിൽ അംഗത്വം ലഭിക്കുന്നത്. 480 രൂപയാണ് വാർഷിക പ്രീമിയം. 60 വയസ്സിനു ശേഷം മിനിമം പെൻഷൻ 1600 രൂപ ലഭിക്കുന്നതിനൊപ്പം മറ്റ് വിവിധ ആനുകൂല്യങ്ങൽ അതാത് കാലഘട്ടത്തിലെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ലഭിക്കുന്നതായിരിക്കും.
 

ക്ഷേമനിധിയിൽ ചേരുവാൻ ആവശ്യമായ രേഖകൾ

1. പാസ്സ്പോർട്ട് സൈസ് ഫോട്ടോ 3 എണ്ണം
2. ആധാർ കാർഡ് കോപ്പി
3. വോട്ടർ ഐഡന്റിറ്റി കാർഡ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. സ്കൂൾ സർട്ടിഫിക്കറ്റ്
6. ബാങ്ക് പാസ്സ് ബുക്ക് കോപ്പി

 

ആനുകൂല്യങ്ങൾ

1. 60 വയസ്സിനു ശേഷം മിനിമം പെൻഷൻ 1600 രൂപ
2. കുടുംബ പെൻഷൻ
3. കുട്ടികളുടെ പഠനത്തിന് സ്കോളർഷിപ്പ്
4. അംഗങ്ങളുടെ പെൺമക്കൾക്ക് വിവാഹത്തിന് സഹായ ധനം
5. പ്രസവാനുകൂല്യം
6. ചികിത്സാ സഹായം
7. അംഗങ്ങൾ മരണമടഞ്ഞാൽ ആശ്രിതർക്ക് പെൻഷൻ
8. മരണാനന്തര സഹായം

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +919744342000

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail