ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

നമ്മുടെ ഇടയിൽ റബ്ബർ, കാപ്പി, തേയില, കൊക്കോ, കശുമാവ്, ഏലം തുടങ്ങിയ 5 ഹെക്ടറിൽ കുറവായ ചെറുകിട തോട്ടങ്ങളിലെ തൊഴിലാളിക്കും തന്റെ സ്വന്തമായുള്ളതും വിസ്തീർണ്ണം അര ഹെക്ടറിൽ കുറഞ്ഞതുമായ ചെറുകിട തോട്ടത്തിൽ സ്വയം തൊഴിൽ ചെയ്യുന്ന ഏതൊരാൾക്കും ഈ പദ്ധതിയിൽ അംഗമായി ചേരാവുന്നതാണ്. 18 വയസ്സു പൂർത്തിയാക്കുകയും 55 പൂർത്തിയാകാത്തതുമായ ഏതൊരു തോട്ടം തൊഴിലാളിയ്ക്കും ഈ ക്ഷേമനിധിയിൽ അംഗത്വം എടുക്കാവുന്നതാണ്. ഇതിൽ അംഗത്വം ലഭിച്ചു കഴിഞ്ഞാൽ 60 വയസ്സിനു ശേഷം മിനിമം പെൻഷൻ 1600 രൂപ ലഭിക്കുന്നതിനൊപ്പം മറ്റ് വിവിധ ആനുകൂല്യങ്ങൾ അതത് കാലഘട്ടത്തിലെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ലഭിക്കുന്നതായിരിക്കും. 720 രൂപയാണ് വാർഷിക പ്രീമിയം.

ക്ഷേമനിധിയിൽ ചേരുവാൻ ആവശ്യമായ രേഖകൾ

1. പാസ്സ്പോർട്ട് സൈസ് ഫോട്ടോ 3 എണ്ണം
2. ആധാർ കാർഡ് കോപ്പി
3. വോട്ടർ എെഡൻറ്റിറ്റി കാർഡ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. സ്കൂൾ സർട്ടിഫിക്കറ്റ്
6. ബാങ്ക് പാസ്സ് ബുക്ക് കോപ്പി
 

ആനുകൂല്യങ്ങൾ

1. 60 വയസ്സിനു ശേഷം മിനിമം പെൻഷൻ 1600 രൂപ
2. വിദ്യാഭ്യാസധനസഹായം
3. അംഗങ്ങളുടെ പെൺമക്കൾക്ക് വിവാഹത്തിന് സഹായ ധനം
4. പ്രസവാനുകൂല്യം
5. ചികിത്സാ സഹായം
6. മരണാനന്തര സഹായം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9744342000

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail