സ്‌മൈല്‍ കേരള വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സര്‍ക്കാറിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ 'സ്‌മൈല്‍ കേരള' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 
കേരളത്തില്‍ കോവിഡ്-19 ബാധിച്ച് മരണമടഞ്ഞവരുടെ (18 നും 60 നും മദ്ധ്യേ പ്രായമായവര്‍)  കുടുംബങ്ങളിലെ  (പട്ടികവര്‍ഗ/ന്യൂനപക്ഷ/പൊതുവിഭാഗം)  ആശ്രിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ലഭ്യമാക്കുന്ന വായ്പ പദ്ധതിയാണ് 'SMILE KERALA '[Support for marginalized individuals for livelihoods and enterprise-Kerala]പദ്ധതി.

പ്രസ്തുത പദ്ധതി പ്രകാരം ഗുണഭോക്താവിന് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് വേണ്ടി ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പയായി അനുവദിക്കാവുന്നതാണ്. കൃത്യമായ തിരിച്ചടവ് നടത്തുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ തുകയുടെ 20 ശതമാനമോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ  വരെയോ Credit linked capital subsidy ലഭിക്കുന്നതാണ് വായ്പ.  പരമാവധി അഞ്ച് ലക്ഷം രൂപവരെ വായ്പ ലഭിക്കും. ഇവരുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരം താമസക്കാരിയായിരിക്കണം.
 
പ്രായപരിധി : 18 നും 55 നും ഇടയില്‍
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : ബാധകമല്ല
 
  • പരമാവധി വായ്പാ തുക 5 ലക്ഷം രൂപയായിരിക്കും
  • വായ്പ വാര്‍ഷിക പലിശ നിരക്ക് 6% ആയിരിക്കും.
  • തിരിച്ചടവ് കാലാവധി 5 വര്‍ഷം, ഒരു വര്‍ഷത്തെ മോറട്ടോറിയം ഉണ്ടായിരിക്കും.


നിബന്ധനകൾ

1 . ന്യൂനപക്ഷ/പട്ടികവര്‍ഗ്ഗ/പൊതു വിഭാഗം എന്നിവയില്‍പ്പെട്ട വനിതയായിരിക്കണം.
2 . അപേക്ഷകക്ക് 5 സെന്റ് സ്ഥലമുണ്ടായിരിക്കണം
3 . അപേക്ഷകയുടെ വാര്‍ഷിക കുടുംബവരുമാനം 3 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 
4 . അപേക്ഷക കോവിഡ് 19 മൂലം മരിച്ച കുടുംബാംഗത്തിന്റെ ആശ്രിതയായിരിക്കണം.
5 . അധികാരപ്പെട്ട ഏജന്‍സി (തദ്ദേശ സ്ഥാപനം)/റവന്യൂ അധികാരികള്‍/ആശുപത്രി അധികൃതര്‍) നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
6 . അപേക്ഷക കേരളത്തിലെ സ്ഥിരം താമസക്കാരിയായിരിക്കണം.
7 . ഗുണഭോക്താവ് വായ്പാ തുകയ്ക്ക് അനുസൃതമായ വസ്തു/ഉദ്യോഗസ്ഥ ജാമ്യം നല്‍കേണ്ടതാണ്.
വായ്പാ സ്വീകരിച്ച ആദ്യ വര്‍ഷം (12 മാസം) തിരിച്ചടവിന് മോറട്ടോറിയം കാലയളവ് നല്‍കുന്നതാണ്.

8 . വിദ്യാഭ്യാസ/സാങ്കേതിക യോഗ്യതകള്‍
വായ്പ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിച്ചിട്ടില്ല. എന്നാല്‍ എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്കും സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കും തൊഴില്‍ പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തൊഴിലിന് വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ യോഗ്യത അനിവാര്യമാണ്.
ഓട്ടോറിക്ഷാ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ത്രീവീലര്‍ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം.


മറ്റ് നിബന്ധനകള്‍

  • വസ്തു ജാമ്യമാണെങ്കില്‍ വക്കീല്‍ ഫീസ് 500/- രൂപ വായ്പ ലഭിക്കുന്നതിനു മുമ്പായി കോര്‍പ്പറേഷനില്‍ അടയ്‌ക്കേണ്ടതാണ്. റവന്യൂ അധികാരികളില്‍ നിന്നും ലഭിക്കുന്ന വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റിന് ആനുപാതികമായി അനുവദിച്ച വായ്പ തുക പരിമിതപ്പെടുത്തുന്നതായിരിക്കും.
  • വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോസ്വയം തൊഴില്‍ പദ്ധതികള്‍ക്ക് പതിനായിരം രൂപയില്‍ കൂടുതല്‍ വായ്പ എടുത്തിട്ടുള്ള വനിതയ്ക്ക് വായ്പ അനുവദിക്കുന്നതല്ല.
  • വായ്പാ തിരിച്ചടവ് - ഒരു വര്‍ഷത്തെ മൊറട്ടോറിയത്തോടു കൂടി 6 വര്‍ഷം വരെ തിരിച്ചടവ് കാലാവധി നല്‍കുന്നു.
  • പലിശ നിരക്ക് - വായ്പാ തുകയ്ക്ക് 6% പലിശയും വായ്പാ തുക ദുര്‍വിനിയോഗം ചെയ്യുകയോ വായ്പ തവണകള്‍ യഥാസമയം അടയ്ക്കാതിരിക്കുകയോ ചെയ്താല്‍ 6% പിഴപ്പലിശയും ഈടാക്കുന്നതാണ്.
  • കൃത്യമായ തിരിച്ചടവ് നടത്തുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ തുകയുടെ 20 ശതമാനമോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെയോ Credit linked capital subsidy ലഭിക്കുന്നതാണ്.
  • വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ.
  • അപേക്ഷയ്ക്ക് ദേശസാത്കൃത ബാങ്കില്‍ നിന്നും അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
  • വായ്പ എടുക്കുന്ന എല്ലാ ഗുണഭോക്താക്കളും റിസ്‌ക് ഫണ്ട് അടയ്‌ക്കേണ്ടതാണ്. റിസ്‌ക് ഫണ്ടില്‍ (സുരക്ഷാ ഫണ്ട്) അടയ്‌ക്കേണ്ട തുകയുടെ വിവരം ചുവടെ ചേര്‍ക്കുന്നു.

റിസ്‌ക് ഫണ്ട്

50,000 രൂപ വരെ - 250 രൂപ. 
1,00,000 രൂപ വരെ - 500 രൂപ. 
1,50,000 രൂപ വരെ - 1,000 രൂപ. 
1,50,000 രൂപയ്ക്ക് മേല്‍ 
2,50,000 രൂപ വരെ - 1,500 രൂപ. 
2,50,000 രൂപയ്ക്ക് മേല്‍ 3,50,000 രൂപ വരെ - 2,000 രൂപ. 
3,50,000 രൂപയ്ക്ക് മേല്‍ 5,00,000 രൂപ വരെ - 2,500 രൂപ.


ഹാജരാക്കേണ്ട രേഖകൾ

1 . എസ്.എസ്..എല്‍.സി. ബുക്കില്‍ ജാതി രേഖപ്പെടുത്തിയ/സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെ ശരിപ്പകര്‍പ്പ്
2 . റേഷന്‍ കാര്‍ഡ് ഒന്നും രണ്ടും പേജുകള്‍
3 . വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്
4 . വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്)
5 . ഇലക്ഷന്‍ തിരി ച്ചറിയല്‍ കാര്‍ഡ്
6 . ആധാര്‍ കാര്‍ഡ്
7 . ആധാറുമായി ബന്ധിപ്പിച്ച പാസ് ബുക്കിന്റെ പകര്‍പ്പ്
8 . സാങ്കേതിക പരിജ്ഞാനം, പരിചയ സമ്പന്നത, ആവശ്യമുണ്ടെങ്കില്‍ അവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ഉദ-കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പ്‌റൈറ്റിംഗ്, മെഡിക്കല്‍ ലാബ്)
9 . അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
10 . ആവശ്യമാകുന്നപക്ഷം മറ്റ് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നുള്ള കുടിശ്ശികയില്ലായെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
11 . ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധി ച്ച് അപേക്ഷക സ്വയം തയ്യാറാക്കിയ കുറിപ്പ്/പ്രോജക്ട് റിപ്പോർട്ടും 5 രൂപ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവറും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
12. താഴെ പറയുന്നവയില്‍ ഏതെങ്കിലും പ്രകാരമുള്ള മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
  •    മുനിസി പ്പാലിറ്റി അല്ലെങ്കില്‍ സിവില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് രജിസ്ട്രാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ്.
  •    മരണ സമയം ആശുപത്രി അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
  •    മേല്‍പ്പറഞ്ഞവയുടെ അഭാവത്തില്‍ വില്ലേജ് തലത്തില്‍/പഞ്ചായത്ത് ബി.ഡി.ഒ. മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്‌റ്.
  •    കോവിഡ് 19 മരണം സാക്ഷ്യപ്പെടുത്തുന്ന സംസ്ഥാന ആരോഗ്യ വകു പ്പിന്റെയോ/ജെ.സി.എം.ആര്‍. സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്



വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍

1 . ഒരു വ്യക്തിയുടെ കൈവശം 5 സെന്റില്‍ കുറയാത്ത വസ്തുവിന്റെ അസല്‍ പ്രമാണം
2 . മുന്‍ ആധാരം (രജിസ്ട്രാര്‍ ഓഫീസ്സില്‍ നിന്നും)
3 . വസ്തുവിന്റെ കരം തീര്‍ ത്ത് രസീത് (വില്ലേജ് ഓഫീസ്)
4 . വസ്തുവിന്റെ വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസ്)
5 . വില്ലേജ് ഓഫീസര്‍ നല്‍കിയ കൈവശ ജപ്തി രഹിത സര്‍ട്ടിഫിക്കറ്റ്
6 . വില്ലേജ് ഓഫീസര്‍ നല്‍കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്
7 . വില്ലേജ് ഓഫീസര്‍ നല്‍കിയ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് & സ്‌കെച്ച് (വില്ലേജ് ഓഫീസ്) എ ച്ച്) സബ് രജിസ്ട്രാറില്‍ നിന്നുള്ള 15 വര്‍ഷത്തില്‍ 
    കുറയാത്ത കുടിക്കിട (ബാധ്യത) സര്‍ട്ടിഫിക്കറ്റ്
 


ഉദ്യോഗസ്ഥ ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍

1 . വായ്പാ തുക മൂന്ന് ലക്ഷം രൂപ വരെ - 2 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഉദ്യോഗസ്ഥന്‍ കൈപ്പറ്റുന്ന ശമ്പളം മൊത്തം വായ്പ തുകയുടെ 10% ത്തില്‍ കുറയാന്‍ പാടില്ല. 2 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് ഉദ്യോഗസ്ഥന്‍ കൈപ്പറ്റുന്ന ശമ്പളം മൊത്തം വായ്പ തുകയുടെ 12% ത്തില്‍ കുറയാന്‍ പാടില്ല.
2 . വായ്പാ തുക മൂന്ന് ലക്ഷത്തിന് മേല്‍ അഞ്ച് ലക്ഷം വരെ - രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാമ്യം. ടി ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്ന ശമ്പള തുക മൊത്തം വായ്പ തുകയുടെ 12% ത്തില്‍ കുറയാന്‍ പാടില്ല.
3 . ജാമ്യം നില്‍ക്കുന്ന ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കലിന് മുമ്പ് കുറഞ്ഞത് 7 വര്‍ഷത്തെ  സര്‍വ്വീസ് കാലാവധി ഉണ്ടായിരിക്കേണ്ടതാണ്.
4 . ശമ്പള സര്‍ട്ടിഫിക്കറ്റില്‍ ഉദ്യോഗസ്ഥന്റെ ജനന തീയതി/പെന്‍ഷന്‍ തീയതി/ജോലിയില്‍ പ്രവേശി ച്ച തീയതി, PEN എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്   
5 . ശമ്പള സര്‍ട്ടിഫിക്കറ്റില്‍ ജാമ്യക്കാരന്റെ/ജാമ്യക്കാരിയുടെ മേലുദ്യോഗസ്ഥന്‍ പേരും ഒപ്പും ഓഫീസ് മുദ്രയും ചേര്‍ക്കേണ്ടതാണ്.
6 . ഈ കോര്‍പ്പറേഷനില്‍ ജാമ്യം നിന്നിട്ടുള്ള ഉദ്യോഗസ്ഥര്‍ നിലവിലുള്ള വായ്പയുടെ തിരിച്ചടവ് പൂര്‍ണ്ണമായി അവസാനിക്കാതെ മറ്റൊരു വായ്പയ്ക്ക് ജാമ്യം നില്‍ക്കാന്‍ പാടുള്ളതല്ല.


അപേക്ഷ എവിടെ കൊടുക്കണം

അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിശ്ചിത അപേക്ഷഫോമില്‍ , ഹാജരാക്കേണ്ട രേഖകള്‍ സഹിതം കേരള സംസ്ഥാന വനിതാ വികസന കോര്‍ പ്പറേഷന്‍ ക്ലിപ്തം (വനിതാ ശിശു വികസന വകു പ്പ്, കേരള സര്‍ക്കാര്‍) ഗ്രൗണ്ട് ഫ്ളോര്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, കിഴക്കേക്കോട്ട, അട്ടക്കുളങ്ങര പി.ഒ., തിരുവന ന്തപുരം-23 , എന്ന അഡ്രസ്സില്‍ അയക്കണം


കൂടുതൽ വിവരങ്ങൾക്ക് 

നോട്ടിഫിക്കേഷൻ
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0471-2328257,എന്ന നമ്പറിലോ, www.kswdc.gov.in എന്ന വെബ്‌സൈറ്റിലോ അന്വേഷിക്കാം
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail