സ്നേഹപൂർവ്വം സ്കോളർഷിപ്പ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സ്നേഹപൂർവ്വം സ്കോളർഷിപ്പ്

മാതാപിതാക്കൾ രണ്ടുപേരും അല്ലെങ്കിൽ അവരിൽ ഒരാൾ മരണപെട്ട് സാമ്പത്തിക പരാദീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രതിമാസം വിദ്യഭ്യാസ ധനസഹായം നൽകുന്നതിനായി സംസ്ഥാന സാമൂഹ്യ സുരക്ഷ മിഷൻ നടപ്പിലാക്കുന്ന പദ്ധതി. സർക്കാർ / ഐഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾതലം മുതൽ ബിരുദം / പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.


സ്കോളർഷിപ് തുക 
- 5 വയസിന് താഴെയുള്ള കുട്ടികൾക്കും ഒന്നാം ക്ലാസ്സ്‌ മുതൽ അഞ്ചാം ക്ലാസ്സ്‌ വരെ പഠിക്കുന്ന കുട്ടികൾക്കും - 300 രൂപ പ്രതിമാസം 
- ⁠ആറാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ പഠിക്കുന്ന കുട്ടികൾക്ക് - 500 രൂപ പ്രതിമാസം 
- ⁠11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് - 750 രൂപ പ്രതിമാസം 
- ⁠ഡിഗ്രി അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് - 1000 രൂപ പ്രതിമാസം

നിബന്ധനകൾ 
- വിദ്യാർതിയുടെ അല്ലെങ്കിൽ വിദ്യാർഥി താസിക്കുന്ന ബന്ധു വീടിന്റെ കുടുംബം BPL വിഭാഗത്തിൽ പെടുന്നതായിരിക്കണം 
- ⁠APL കാർഡ് ആണെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ വാർഷിക വരുമാനം 20,000 രൂപയും നഗരപ്രദേശങ്ങളിൽ 22,375 രൂപയും താഴയാണെന്ന വില്ലജ് ഓഫീസർടെ സർട്ടിഫിക്കറ്റ് 
- ⁠അപേക്ഷ ഹാജരാക്കേണ്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസ്സിൽ സ്ഥാപനം മേധാവിക്ക് കുട്ടി / കുട്ടിയുടെ രക്ഷിതാവ് സമർപ്പിക്കേണ്ടതാണ്. 
- ⁠5 വയസിനും താഴെ പ്രായമുള്ള കുട്ടികളുടെ അപേക്ഷകൾ അതാത് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ശുപാർശയോടെ കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

ഹാജരാക്കേണ്ട രേഖകൾ 
- മാതാവ് / പിതാവ് അല്ലെങ്കിൽ ഇരുവരും മരണപെട്ടതിന്റെ ആധികാരിക സർട്ടിഫിക്കറ്റ് 
- ⁠BPL റേഷൻ കാർഡ് പകർപ്പ് 
- ⁠വരുമാന സർട്ടിഫിക്കറ്റ് 
- ⁠ഏതെങ്കിലും ദേശ സൽകൃത ബാങ്കിൽ അല്ലെങ്കിൽ ഷെഡ്യൂൾഡ് ബാങ്കിൽ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയ പാസ്സ് ബുക്ക്‌ന്ടെ സാക്ഷ്യപ്പെടുത്തിയ ആദ്യ പേജിന്റെ പകർപ്പ് 
- ⁠ആധാർ കാർഡ് പകർപ്പ് 
- ⁠പാസ്പോർട്ട്‌ സൈസ് ഫോട്ടോ 
- ⁠ഡോമസെൽ സർട്ടിഫിക്കറ്റ് 
- ⁠എഡ്യൂക്കേഷൻനൽ സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കാൻ 
- നിലവിലുള്ള ഉപബോക്താക്കളും പുതിയ അപേക്ഷകരും വിദ്യാഭ്യാസ സ്ഥാപനം മേധാവി മുകേന E സുരക്ഷാ പോർട്ടൽ പ്രവേശിച് അപേക്ഷ ഫോം പ്രിന്റ് ഔട്ട്‌ എടുത്ത് ഫിൽ ചെയ്ത് ഹാജരാക്കേണ്ട രേഖകൾ സഹിതം സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 10 ഏപ്രിൽ 2025

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും
 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail