സംസ്ഥാന മെഡിക്കൽഎഞ്ചിനീയറിംഗ് കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു 

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സംസ്ഥാന മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു 



പ്രധാനപ്പെട്ട ദിവസങ്ങൾ 

അപേക്ഷ സമർപ്പണം തുടങ്ങുന്ന ദിവസം :  ഏപ്രിൽ 6 (ബുധൻ)

ഫീസ് അടക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള  അവസാന തിയതി  : ഏപ്രിൽ 30  (വൈകിട്ട്  5  മണി)

രേഖകൾ ഓൺലൈൻ അയി സമർപ്പിക്കാനുള്ള അവസാന തിയതി : മെയ് 10 

എഞ്ചിനീയറിംഗ് / ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ഓൺലൈൻ അയി ലഭിക്കുന്ന തിയതി : ജൂൺ 10 

പ്രവേശന പരീക്ഷയുടെ തിയതി  : ജൂൺ 26
 
ഇ.ഡബ്ല്യു.എസ്  (EWS) സംവരണം ലഭ്യമാണ് 


അപേക്ഷ ഫീസ് 

ജനറൽ വിഭാഗത്തിന്

എഞ്ചിനീയറിംഗ് ആൻഡ് ഫാർമസി - 700  രൂപ 
ആർക്കിടെക്ചർ , മെഡിക്കൽ , മറ്റ് അനുബന്ധ കോഴ്സുകൾക്ക് - 500  രൂപ 
 

കോഴ്സുകൾ

എൻജിനിയറിങ് (ബി.ടെക്) 
കാർഷിക സർവകലാശാല ,വെറ്ററിനറി  ഫിഷറീസ് സർവകലാശാലകൾക്ക് കിഴിലുള്ള വിവിധ ബി.ടെക് കോഴ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ എൻജിനീയറിങ് ബിരുദ കോഴ്സുകൾ. 
  1. ആർക്കിടെകചർ 

    1 .ബി.ആർക് 
  2. മെഡിക്കൽ കോഴ്സുകൾ 

    1 .എം. ബി.ബി.ബി.എസ്
    2 .ബി.ഡി.എസ്
    3 .ആയൂർവേദ (ബി.എ.എം. എസ്)
    4 .ഹോമിയോപ്പതി ബി എച്ച്.എം.എസ്)
    5 .സിദ്ധ (ബി.എ സ്.എം.എസ്
    6 .യുനാനി (ബി. യു.എം.എസ്

     
  3. മെഡിക്കൽ അനുബന്ധ കോഴ് സുകൾ 

    1 .ബി. എസ്‌സി (ഓണേഴ്സ്) അഗ്രികൾച്ചർ
    2 .ബി.എസ് സി (ഓണേഴ്സ് ഫോറസ്ട്രി 
    3 .ബി.എസ്സി.(ഓണേഴ്സ്) 
    4 .വെറ്ററിനറി (ബി.വി.എസ്സി ആൻ ഡ് എ.എച്ച്)
    5 .ഫിഷറീസ് (ബി.എഫ്.എസ്‌സി)
    6 .കോഓപറേഷൻ ആൻഡ് ബാങ്കിങ്
    7 .ബി. എസ്‌സി (ഓണേഴ്സ്) കൈമറ്റ് ചെയ്ഞ്ച് എൻവയൺമെൻറൽ സയൻസ്

     
  4. ഫാർമസി 

    1 .  ബി.ഫാം.


അപേക്ഷ എങ്ങനെ സമർപ്പിക്കാം 

അപേക്ഷ സമർപ്പണത്തിന്റെ  അഞ്ച് ഘട്ടങ്ങൾ 

www.cee.kerala.gov.in  (ഇവിടെ ക്ലിക്ക് ചെയ്യുക )
സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പണം നടത്താം. അപേക്ഷാർഥിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ ഒപ്പ് (എല്ലാം ജെ.പി.ജി ഫോർമാറ്റിൽ),  ഇ-മെയിൽ വിലാസം,  മൊബൈൽ ഫോൺ നമ്പർ എന്നിവ ഇതിനാവശ്യമാണ്. അഞ്ച് ഘട്ടമായാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്.

1 .അപേക്ഷാർഥിയുടെ പേര്, ജനന തീയതി ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, പാസ്സ്‌വേർഡ് , ആക്സസ് കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഈ ഘട്ടത്തിൽ ലഭിക്കുന്ന അപേക്ഷ നമ്പർ  പിന്നീടുള്ള ആവശ്യങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുക.

2 . അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി ഈ ഘട്ടത്തിൽ നൽകണം. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയെല്ലാം ഒരു അപേക്ഷയിൽ തെരഞ്ഞടുക്കാം.
 സാമുദായിക സംവ രണം (എസ്.സി/എസ്.ടി/ ഇ.സി/എസ്.ഇ.ബി.സി വിഭാ ഗങ്ങൾ), ഭിന്നശേഷി സംവര ണം, പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ
നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. വിവരങ്ങൾ കൃത്യമാ യി രേഖപ്പെടുത്തിയെന്ന് പ രിശോധിച്ച് ഫൈനൽ സബ്മിഷൻ നടത്തണം 
 
3 അപേക്ഷ ഫീസ് :  ഓൺലൈനായോ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ചെലാൻ മുഖേന പോസ്റ്റോഫീസ് ശാഖകൾ വഴിയോ ഫീസ് അടയ്ക്കാം

4. അപേക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് ആവശ്യമായ അനുബ രേഖകൾ എന്നിവ നിർദേശങ്ങൾക്ക് അനുസൃതമായി  അപ്ലോഡ് ചെയ്യണം.

5 ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയ ശേഷം അപേക്ഷ  
അക്‌നോളജിമെൻറ്  പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം
നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖയും ഓൺലൈനായി ഈ ഘട്ടത്തിൽ നിർബന്ധമായും അപ്ലോഡ് ചെയ്യണം

 
 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണ വിഭാഗത്തിൽ നിന്നുള്ളവർ (ഇ.ഡബ്ല്യു.എസ്  ആകൂല്യം ലഭിക്കുന്നതിനായി ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് വില്ലേജ് ഓ ഫിസിൽ നിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail