സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് 2024-025

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് 2024-025

സംസ്ഥാനത്തെ സർക്കാർ, എയ്ഡ്ഡ്, ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്‌കൃത കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന ഒന്നാവർഷ ബിരുദ വിദ്യാർഥികൾക്ക് 2024-25 വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മറ്റേതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പുകളോ സ്റ്റൈപെന്റുകളോ കിട്ടുന്ന വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.


യോഗ്യത
- പ്ലസ് ടു പരീക്ഷയിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം

സവിശേഷതകൾ 
- പ്രതിവർഷം 10,000 രൂപ 
- ⁠ഡിഗ്രി തലം മുതൽ തുടർച്ചായായി 5 വർഷത്തേക്കാണ് സ്കോളർഷിപ് തുക ലഭിക്കുക
- ⁠95 ശതമാനത്തിന് മുകളിൽ മാർക്കുള്ള വിദ്യാർഥികൾക്ക് വരുമാന പരിധി കണക്കാക്കാതെ സ്കോളർഷിപ് ലഭിക്കും 
- ⁠90 - 94 ശതമാന മാർക്ക് ഉള്ളവർക്ക് 2,50,000 രൂപ വരുമാന പരിധി കണക്കാക്കി സ്കോളർഷിപ് ലഭിക്കും 
- ⁠85 ശതമാനവും അതിൽ അധികവും മാർക്കുള്ള BPL വിദ്യർത്ഥികൾക്ക് വരുമാനം കണക്കാക്കാതെ സ്കോളർഷിപ്ന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
- കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ൽ നിന്നും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിക്കുക 
- അതിനോടൊപ്പം ഗൂഗിൾ ഫോമിൽ ആവശ്യപ്പെടുന്ന വിവരങ്ങളും രേഖപെടുത്തേണ്ടതാണ് 
- ⁠വിദ്യർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷയും രേഖകളും ഗൂഗിൾ ഫോംമും സ്ഥാപന മേധാവിക്ക് സമർപ്പിക്കുക

സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ 
- അപേക്ഷകന്റെ ആറു മാസത്തിനകം എടുത്ത പാസ്സ് പോർട്ട്‌ സൈസ് ഫോട്ടോ പതിച്ച അപേക്ഷ ഫോം 
- ⁠12th മാർക്ക് ഷീറ്റിന്റെ സ്വൊയം സാക്ഷ്യപെടുത്തിയ പകർപ്പ് 
- ⁠അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജ് ന്റെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ് 
- ⁠BPL ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ BPL അങ്കമാണെന്ന് തെളിയിക്കുന്നതിനായി ഗ്രാമ /ബ്ലോക്ക്‌ പഞ്ചായത്ത്‌, നഗരസഭാ സെക്രട്ടറി/ ബ്ലോക്ക്‌ ഡവോലോപ്മെന്റ് ഓഫീസർ ൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് 
- ⁠90-94 ശതമാനത്തിന് ഇടയിൽ മാർക്കുള്ളവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്
- ⁠സ്വയം സാക്ഷ്യപെടുത്തിയ ആധാർ കാർഡിന്റെ കോപ്പി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 31 ഒക്ടോബർ 2024

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail