സുമിത്രം വിവാഹ വായ്പ

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (കെ.എസ്.എം.ഡി.എഫ്.സി).ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ചാനലൈസിംഗ് ഏജന്‍സിയായി കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചു വരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, ബുദ്ധ , ജൈന, പാര്‍സി എന്നീ മത വിഭാഗത്തില്‍പെട്ടവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വായ്പകള്‍ നല്‍കുകയാണ് കെ.എസ്.എം.ഡി.എഫ്.സി യുടെ പ്രധാന പ്രവര്‍ത്തനം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുമിത്രം എന്ന വിവിധോദ്ദേശ വായ്പാ പദ്ധതി കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നാണ് വിവാഹ വായ്പ. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തി ന് രക്ഷിതാക്കള്‍ക്ക് 6 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെ അനുവദിക്കുന്നതാണ്.

 

പ്രായപരിധി: ബാധകമല്ല

 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ബാധകമല്ല
 
നിബന്ധനകൾ
ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, ബുദ്ധ , ജൈന, പാര്‍സി എന്നീ മത വിഭാഗത്തില്‍പെട്ടവരായിരിക്കണം.
 

ഹാജരാക്കേണ്ട രേഖകൾ
1. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
2. പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ
3. ജാതി സര്‍ട്ടിഫിക്കറ്റ്
4. വരുമാന സര്‍ട്ടിഫിക്കറ്റ്
5. വിവാഹം സ്ത്രീധന മുക്തമാണെന്ന സത്യവാങ്ങ്മൂലം (കൂടിക്കാഴ്ചക്ക് വരുമ്പോള്‍)
6. റേഷന്‍ കാര്‍ഡ്
7. തിരിച്ചറിയല്‍ കാര്‍ഡ്
8. ആധാര്‍ കാര്‍ഡ്
9. സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റ്
10. വിവാഹ ചെലവ് സംബന്ധിച്ച എസ്റ്റിമേറ്റ്
11. വിവാഹ ക്ഷണക്കത്ത്
12. മനസ്സമ്മതം അല്ലെങ്കില്‍ നിക്കാഹ് നടന്നത് സംബന്ധിച്ച് സാക്ഷ്യപത്രം
13. ജാതി സര്‍ട്ടിഫിക്കറ്റ്(അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ലെങ്കില്‍ )
14. വരുമാന സര്‍ട്ടിഫിക്കറ്റ്(അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ലെങ്കില്‍ )
15. രണ്ടാം ഗഡു വിതരണം ചെയ്യുന്നതിനുമുമ്പ് വിവാഹം നടന്നതു സംബന്ധിച്ച് പള്ളിയില്‍ നിന്നുള്‌ള സാക്ഷ്യ പത്രവും ഒറിജിനല്‍ ബില്ലുകളും.

16. വസ്തു ജാമ്യമെങ്കില്‍ ( 4 ലക്ഷം വരെ 4 സെന്റിലും 4 മുതല്‍ 6 ലക്ഷം വരെ 5 സെന്റില്‍ കുറയാത്ത ഭൂമിയും)

(കൂടിക്കാഴ്ചയില്‍ വായ്പ തുക തീരുമാനിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നു ഹാജരാക്കേണ്ട രേഖകള്‍)
വസ്തുവിന്റെ അസ്സല്‍ ആധാരം
അടിയാധാരം , പട്ടയം
# നടപ്പു സാമ്പത്തിക വര്‍ഷത്തെ വസ്തുവിന്റെ നികുതിച്ചീട്ട്
കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസില്‍ നിന്നും)
നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്( വില്ലേജ് ഓഫീസില്‍ നിന്നും)
# വസ്തുവിന്റെ മതിപ്പു വില സര്‍ട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസില്‍ നിന്നും)
# വസ്തുവിന്റെ ലൊക്കേഷന്‍ മാപ്പ്, സര്‍ട്ടിഫിക്കറ്റ്( വില്ലേജ് ഓഫീസില്‍ നിന്നും)
# കുടിക്കട സര്‍ട്ടിഫിക്കറ്റ് 14 വര്‍ഷത്തേത്( സബ് രജിസ്റ്റാര്‍ ഓഫീസില്‍ നിന്നും)

17. ഉദ്യോഗസ്ഥ ജാമ്യമെങ്കില്‍

(കൂടിക്കാഴ്ചയില്‍ വായ്പ തുക തീരുമാനിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നു ഹാജരാക്കേണ്ട രേഖകള്‍)
സര്‍ക്കാര്‍ , അര്‍ധ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങള്‍ , പഞ്ചായത്ത്, മുനിസിപ്പാലിറ്റി, യൂണിവേഴ്‌സിറ്റി, സഹകരണബാങ്കുകള്‍ , എയിഡഡ് സ്‌ക്കൂള്‍ കോളേജ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കുന്നതാണ്.
ഗസറ്റഡ് ഓഫീസര്‍മാര്‍, സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്ക് സ്വന്തമായി സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഓഡിററ് നമ്പര്‍ , ട്രഷറി എന്നിവ രേഖപ്പെടുത്തുകയും മേലുദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുകയും വേണം.
വായ്പ കാലാവധിക്കുശേഷം ഒരു വര്‍ഷം കൂടി സര്‍വ്വീസ് കാലാവധി ഉള്ളവരായിരിക്കണം ജാമ്യക്കാര്‍
നിലവില്‍ മൊത്തശമ്പളത്തിന്റെ 40 ശതമാനത്തില്‍ കൂടുതല്‍ റിക്കവറി ഉണ്ടാകാന്‍ പാടില്ല.
ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവര്‍ മാതൃ സ്ഥാപനത്തില്‍ നിന്ന് No objection certificate / countrer signature ഹാജരാക്കണം.
ശമ്പള സര്‍ട്ടിഫിക്കറ്റിലെ എല്ലാ കോളങ്ങളും തെറ്റാതെ പൂരിപ്പിക്കണം തിരുത്ത് വരുത്തിയ ഇടങ്ങളില്‍ മേലധികാരിയുടെ ഒപ്പും സീലും വെക്കണം.
ശമ്പള സര്‍ട്ടിഫിക്കറ്റ് ഒപ്പിടുന്ന മേലൊപ്പ് വെക്കുന്ന മേലധികാരിയുടെ പേര്, സ്ഥാപനത്തിന്റെ പേര് എന്നിവ എഴുതുകയും ഓഫീസ് സീല്‍ നിര്‍ബന്ധമായും പതിക്കുകയും വേണം.
നിലവിലുള്ള ജാമ്യക്കാര്‍ക്ക് മറ്റൊരു വായ്പക്കു ജാമ്യം നില്‍ക്കണമെങ്കില്‍ നിലവിലുള്ള വായ്പ അടവു തുടങ്ങി രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുകയും തവണ സംഖ്യ പിഴവു വരാന്‍ പാടുള്ളതുമല്ല.

18. പ്രത്യേക ശ്രദ്ധക്ക്: രേഖകൾ അഡ്വക്കേറ്‌റിന്റെ പരിശോധനക്ക് വിധേയമായി മാത്രമെ ജാമ്യമായി സ്വീകരിക്കുകയുള്ളു. അഡ്വക്കേറ്റ് നിർദ്ദേശിക്കുന്ന മറ്റ് ആവശ്യമായ രേഖകൾ കൂടി ഹാജരാക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്. എഗ്രിമെന്റ് വെച്ചശേഷം എഗ്രിമെന്റ് തിയതി വരെയുള്ള രണ്ടാമതൊരു കുടിക്കടം കൂടി അപേക്ഷകൻ ഹാജരാക്കേണ്ടതാണ്. അപേക്ഷകൻ ഓഫീസിൽ ഹാജരാക്കുന്ന എല്ലാ രേഖകളുടെയും ആവശ്യമുള്ള പകർപ്പെടുത്ത് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

 

അപേക്ഷ എവിടെ കൊടുക്കണം
1. അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
2. അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് എടുത്ത് പരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം - (കോഴിക്കോട്, വയനാട് ജില്ലക്കാർക്ക്): Kerala State Minorities Development Finance Corporation Ltd. (KSMDFC) H.O. KURDFC Building, Chakkorathukulam, West Hill, Kozhikode - 673005, Kerala, India. Phone: 0495  2769366, 2369366, 2368366. Email: ksmdfc@gmail.com

(മലപ്പുറം ജില്ലക്കാർക്ക്): Kerala State Minorities Development Finance Corporation Ltd. (KSMDFC) 1st Floor, Sunni Mahal Building, Jubilee Mini Bypass Road, Perinthalmanna, Malappuram – 679 322, Ph: 04933-297 017. Email: ksmdfcmpm@gmail.com
 എന്ന വിലാസത്തില്‍ അയക്കുക.

3. മറ്റു ജില്ലക്കാര്‍  http://ksmdfc.org/ സൈറ്റില്‍ കൊടുത്തിട്ടുളള മറ്റു റീജണല്‍ കേന്ദ്രങ്ങളിലേക്ക് അപേക്ഷ അയക്കണം.

നടപടിക്രമം
അപേക്ഷകളുടെ സൂക്ഷമ പരിശോധനക്കും കൂടിക്കാഴ്ചക്കുശേഷം കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്നതാണ്.




 

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail