ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (കെ.എസ്.എം.ഡി.എഫ്.സി).ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ചാനലൈസിംഗ് ഏജന്‍സിയായി കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചു വരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, ബുദ്ധ , ജൈന, പാര്‍സി എന്നീ മത വിഭാഗത്തില്‍പെട്ടവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വായ്പകള്‍ നല്‍കുകയാണ് കെ.എസ്.എം.ഡി.എഫ്.സി യുടെ പ്രധാന പ്രവര്‍ത്തനം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുമിത്രം എന്ന വിവിധോദ്ദേശ വായ്പാ പദ്ധതി കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നാണ് ചികിത്സാ വായ്പ.
കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്ക തകരാർ, അവയവങ്ങൾ മാറ്റിവയ്ക്കൽ തുടങ്ങിയ ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. വായ്പയുടെ സഹ-വായ്പക്കാരൻ രോഗിയായിരിക്കും. ഈ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെ രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. ചികിത്സയുമായി ബന്ധപ്പെട്ട ഒറിജിനൽ ബില്ലുകൾ ഹാജരാക്കിയ ശേഷമേ അന്തിമ ഗഡു അനുവദിക്കൂ.
പ്രായപരിധി- 18-55 ഇടയിൽ
അപേക്ഷിക്കേണ്ട അവസാന തിയതി- ബാധകമല്ല
വിശദാംശങ്ങൾ
1. വരുമാന മാനദണ്ഡം- കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം
2. ലോൺ തുകയുടെ പരിധി- ഈ പദ്ധതി പ്രകാരം വിതരണം ചെയ്യാവുന്ന പരമാവധി തുക 5.00 ലക്ഷം രൂപയാണ്
3. പലിശ നിരക്ക്- 5%
4. മൊറോട്ടോറിയം കാലഘട്ടം-1 മാസം
5. തിരിച്ചടവ് കാലയളവ്- 60 മാസം ( 5 വർഷം )
നിബന്ധനകൾ
കൂടിക്കാഴ്ചക്ക് വരുമ്പോൾ ഹാജരാക്കേണ്ട രേഖകൾ (ഒറിജിനൽ)
1 .റേഷൻ കാർഡ്
2 .തിരിച്ചറിയൽ കാർഡ്
3 .ആധാർ
4 .സ്കൂൾ സർട്ടിഫിക്കറ്റ്
5. ചികിത്സാ ചിലവ് സംബന്ധിച്ച എസ്റ്റിമേറ്റും ഡോക്ടറുടെ സാക്ഷ്യ പത്രവും
6 .ജാതി , വരുമാന സർട്ടിഫിക്കറ്റ് (അപേക്ഷയോടൊപ്പം ഹാജരാക്കിട്ടില്ലെങ്കിൽ )
7.രണ്ടാം ഗഡു വിതരണം ചെയ്യുന്നതിന് മുൻപ് ഒറിജിനൽ ബില്ലുകൾ ഹാജരാക്കണം
* ടി രേഖകളുടെ കോപ്പി മുൻപ് ഹാജരാക്കിട്ടില്ലെങ്കിൽ കോപ്പി കൂടെ ഹാജരാക്കുക
കൂടിക്കാഴ്ചയിൽ വായ്പ തുക തീരുമാനിച്ചു കഴിഞ്ഞാൽ തുടർന്ന് ഹാജരാക്കേണ്ട രേഖകൾ
വസ്തു ജാമ്യമെങ്കിൽ
(4 ലക്ഷം വരെ 4 സെന്റിലും 4 -6 ലക്ഷം വരെ 5 സെന്ററിൽ കുറയാത്ത ഭൂമിയും )
1. വസ്തുവിന്റെ അസ്സൽ ആധാരം
2. അടിയാധാരം / പട്ടയം
3. നടപ്പ് സാമ്പത്തിക വർഷത്തെ വസ്തുവിന്റെ നികുതി ചീട്ട്
4. കൈവശാവകാശ സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )
5. നോൺ അറ്റാച്ച് മെന്റ് സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )
6. വസ്തുവിന്റെ മതിപ്പുവില സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )
7. വസ്തുവിന്റെ ലൊക്കേഷൻ മാപ്പ്/ സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസിൽ നിന്ന് )
8. കുടിക്കട സർട്ടിഫിക്കറ്റ് 14 വർഷത്തേത് ( സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും)
ഉദ്യോഗസ്ഥ ജാമ്യമെങ്കിൽ
1. സർക്കാർ- അർധ സർക്കാർ- പൊതുമേഖല സ്ഥാപനങ്ങൾ- പഞ്ചായത്ത് - മുനിസിപ്പാലിറ്റി - യൂണിവേഴ്സിറ്റി - സഹകരണ ബാങ്കുകൾ - എയിഡഡ് സ്ക്കൂൾ കോളേജ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കും.
2. ഗസറ്റഡ് ഓഫീസർമാർ ,സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥാന്മാർ എന്നിവർക്ക് സ്വന്തമായി സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. ഗസറ്റഡ് ഓഫീസറുടെ ഓഡിറ്റ് നമ്പർ , ട്രഷറി എന്നിവ രേഖപ്പെടുത്തുകയും മേലുദ്യോഗസ്ഥാർ സാക്ഷ്യപ്പെടുത്തുകയും വേണം.
3. വായ്പ കാലാവധിക്ക് ശേഷം ഒരു വർഷം കൂടി സർവ്വിസ് ബാക്കിയുള്ളവരായിരിക്കണം ജാമ്യക്കാർ
4. നിലവിൽ മൊത്ത ശമ്പളത്തിന്റെ 40% ത്തിൽകൂടുതൽ റിക്കവറി ഉണ്ടായിരിക്കാൻ പാടില്ല
5. ഡെപ്യൂറ്റേഷനിൽ ജോലി ചെയ്യുന്നവർ മാതൃ വകുപ്പിൽ നിന്നും Nonobjection certificate / Counter signature ഹാജരാക്കണം
6. ശമ്പള സർട്ടിഫിക്കറ്റിലെ എല്ലാ കോളങ്ങളും തെറ്റാതെ പൂരിപ്പിക്കുകയും , തിരുത്ത് വരുത്തിയ ഇടങ്ങളിൽ മേലധികാരിയുടെ മുഴുവൻ ഒപ്പും സീലും വെക്കണം
7. ശമ്പള സർട്ടിഫിക്കറ്റ് ഒപ്പിടുന്ന/മേലൊപ്പ് വയ്ക്കുന്ന മേലധികാരിയുടെ പേര് , സ്ഥാപന പേര് ,വന്നിവ എഴുതുകയും ഓഫീസിൽ സീൽ നിർബന്ധമായും പതിക്കുകയും വേണം .
8. നിലവിലുള്ള ജാമ്യക്കാരന് മറ്റൊരു വായ്പക്ക് ജാമ്യം നിൽക്കണമെങ്കിൽ നിലവിലുള്ള വായ്പ അടവ് തുടങ്ങി രണ്ട് വർഷം കഴിഞ്ഞിരിക്കുകയും തവണ സംഖ്യ പിഴവ് വരാൻ പാടുള്ളതുമല്ല. ബാധ്യതക്കുള്ള അത്ര ശമ്പളം ഉണ്ടായിരിക്കണം.
പ്രത്യേക ശ്രദ്ധയ്ക്ക്:
രേഖകൾ അഡ്വക്കേറ്റിന്റെ പരിശോധനയ്ക്ക് വിധേയമായി മാത്രമേ ജാമ്യമായി സ്വീകരിക്കുകയുള്ളൂ. അഡ്വക്കേറ്റ് നിർദ്ദേശിക്കുന്ന മറ്റ് ആവശ്യമായ രേഖകൾ കൂടി ഹാജരാക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്.
എഗ്രിമെന്റ് വെച്ചശേഷം എഗ്രിമെന്റ് തീയതി വരെയുള്ള രണ്ടാമതൊരു കുടിക്കടം കൂടി അപേക്ഷകൻ ഹാജരാകേണ്ടതാണ്. അപേക്ഷകൻ ഓഫീസിൽ നൽകുന്ന എല്ലാ പ്രമാണങ്ങളുടെയും ആവശ്യമുള്ളത്ര പകർപ്പെടുത്ത് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. കാരണം വായ്പ മുഴുവനായി തിരിച്ചടച്ച് അക്കൗണ്ട് ക്ലോസ് ചെയ്തതിനുശേഷമേ പ്രമാണങ്ങൾ തിരിച്ചു നൽകുകയുള്ളൂ. മേൽപ്പറഞ്ഞ രേഖകൾക്ക് പുറമേ കോർപ്പറേഷൻ ആവശ്യപ്പെടുന്ന മറ്റു രേഖകൾ കൂടി ഹാജരാക്കാൻ അപേക്ഷകൻ ബാധ്യസ്ഥനാണ്.
അപേക്ഷ എവിടെ കൊടുക്കണം
1. പൂരിപ്പിച്ച അപേക്ഷകൾ റീജിയണൽ ഓഫീസുകളിൽ നേരിട്ടോ തപാലിലോ അയക്കണം.
2.
അപേക്ഷ ഫോം (ഇവിടെ ക്ലിക്ക് ചെയ്യുക)
3.
ഓഫീസ് അഡ്രസ്സ്
(കോഴിക്കോട്, വയനാട് ജില്ലക്കാർക്ക്) : Kerala State Minorities Development Finance Corporation Ltd. (KSMDFC) H.O. KURDFC Building, Chakkorathukulam, West Hill, Kozhikode - 673005, Kerala, India. Phone: 0495 2769366, 2369366, 2368366. Email: ksmdfc@gmail.com
(
മലപ്പുറം ജില്ലക്കാർക്ക്) : Kerala State Minorities Development Finance Corporation Ltd. (KSMDFC) 1st Floor, Sunni Mahal Building, Jubilee Mini Bypass Road, Perinthalmanna, Malappuram – 679 322, Ph: 04933-297 017. Email: ksmdfcmpm@gmail.com
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ വെബ്സൈറ്റ് -
https://ksmdfc.org/