നമ്മുടെ രൂപതയിൽ തയ്യൽ തൊഴിലായി സ്വീകരിച്ചിട്ടുള്ള അസംഘടിതരായവരുടെ സമഗ്ര വികാസവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയാണ് ഈ ക്ഷേമനിധിയിലൂടെ നമ്മൾ ചെയ്യുന്നത്. നമ്മുടെ ഇടയിലുള്ള ഗവൺമെന്റ് ശമ്പളം കൈപ്പറ്റാത്ത 20 മുതൽ 54 വയസ്സുവരെയുള്ളവർക്കാണ് ഈ പദ്ധതിയിൽ അംഗത്വം എടുക്കാവുന്നത്. ഇതിൽ അംഗത്വം ലഭിച്ചു കഴിഞ്ഞാൽ 60 വയസ്സിനു ശേഷം മിനിമം പെൻഷൻ 1600 രൂപ ലഭിക്കുന്നതിനൊപ്പം മറ്റ് വിവിധ ആനുകൂല്യങ്ങൾ അതത് കാലഘട്ടത്തിലെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ലഭിക്കുന്നതായിരിക്കും. 600 രൂപയാണ് വാർഷിക പ്രീമിയം.
ക്ഷേമനിധിയിൽ ചേരുവാൻ ആവശ്യമായ രേഖകൾ
1. പാസ്പോർട്ട് സൈസ് ഫോട്ടോ 3 എണ്ണം
2. ആധാർ കാർഡ് കോപ്പി
3. വോട്ടർ ഐഡന്റിറ്റി കാർഡ് കോപ്പി
4. റേഷൻ കാർഡ് കോപ്പി
5. സ്കൂൾ സർട്ടിഫിക്കറ്റ്
6. ബാങ്ക് പാസ്റ്റ് ബുക്ക് കോപ്പി
ആനുകൂല്യങ്ങൾ
1. 60 വയസ്സിനുശേഷം മിനിമം പെൻഷൻ 1600 രൂപ
2. കുട്ടികളുടെ പഠനത്തിന് സ്കോളർഷിപ്പ്
3. അംഗങ്ങളുടെ പെൺമക്കൾക്ക് വിവാഹത്തിന് സഹായ ധനം
4. പ്രസവാനുകൂല്യം
5. ചികിത്സാ സഹായം
6. അംഗങ്ങൾ മരണമടഞ്ഞാൽ ആശ്രിതർക്ക് പെൻഷൻ
7. മരണാനന്തര സഹായം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9744342000