Vidya Samunnathi Scholarship -2024-25

മെഡിക്കൽ, എഞ്ചിനീയറിംഗ്,നിയമ, CUET,ബാങ്ക്, SSC, PSC,UPSC, Civil Service, NET, SET, KTET, CTET തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മുന്നാക്കാ വിഭാഗങ്ങളിലെ (ജനറൽ കാറ്റഗറി ) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധന സഹായത്തിനു അപേക്ഷ ക്ഷണിച്ചു.


അപേക്ഷിക്കാൻ അർഹതയുള്ള കോഴ്സുകളും സ്കോളർഷിപ്പ് തുകയും
* മെഡിക്കൽ /എഞ്ചിനീയറിംഗ് (UG/PG) എൻട്രൻസ് : 10,000/- വരെ
* നിയമ പഠനം, CUET പ്രവേശന പരീക്ഷ പരിശീലനം : 10,000/- വരെ 
* ബാങ്ക് / PSC / SSC/ സിവിൽ സർവീസ് ഒഴികെ ഉള്ള മറ്റു UPSC പരീക്ഷകൾ : 6,000/- വരെ
* Civil Service prelims :15,000/- വരെ
* Civil Service Mains : 25,000/- വരെ
* Civil Service Interview : 30,000/- വരെ 
* NET, SET, KTET, CTET തുടങ്ങിയവയുടെ പരിശീലനത്തിന് : 8,000/- വരെ.

യോഗ്യത
- കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. 
- ⁠ആക്റ്റീവ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം 
- ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത് 
- ⁠ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്റെ സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. 
- ⁠ഇൻകംപ്ലീറ്റും, തെറ്റായ ഇൻഫർമേഷൻ നൽകുന്നതുമായ അപ്ലിക്കേഷൻസ് വെരിഫിക്കേഷൻ ടൈമിൽ റെജക്ട് ചെയ്യുന്നതാണ്. 
- ⁠സ്കോളർഷിപ്ന് സെലക്ട്‌ ആയവർക്ക് അപ്ലിക്കേഷൻ ഫോമിൽ കൊടുത്ത മൊബൈൽ നമ്പറിൽ SMS വരുന്നതാണ്. 
- ⁠SMS ലഭിച്ചവർ ഓൺലൈൻ അപ്ലിക്കേഷൻ കോപ്പി, ഒറിജിനൽ ഫീ റെസിപിറ്റ്, ആവശ്യമായ രേഖകൾ അടക്കം 
-kerala state welfare cooperation for forward communities Ltd, L2,Kuleena, Jawahara Nagar, Kowdiar po, Thiruvananthapuram എന്ന അഡ്രസിൽ അയക്കണം. 
(സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റിൽ പ്രത്യേകം അടങ്ങിയിരിക്കണം
കോഴ്‌സ്/ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റൽ എന്നിവയ്‌ക്കായി വിദ്യാർത്ഥി ചെലവഴിച്ച യഥാർത്ഥ തുക
നിലവിലെ അധ്യയന വർഷത്തേക്കുള്ള ഫീസ് (മെസ് ഫീസ് ഒഴികെ))
- എൻവലപ്പ് മുകളിലായി ‘Application for vidyasamunnathi scheme (2024-25) എന്ന് മെൻഷൻ ചെയ്തിരിക്കണം.

അപേക്ഷിക്കാനുള്ള അവസാന തിയതി - 20 ജനുവരി 2025

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail