വിദ്യാസമുന്നതി സ്കോളർഷിപ്പ് (2022-23) - ഹയർസെക്കണ്ടറിതലം

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്  സാമ്പത്തിക സഹായം നൽകുന്നതിനുള്ള സ്കോളർഷിപ്പാണ് വിദ്യാസമുന്നതി. 
 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 2022 ഡിസംബർ 05 

അർഹരായവർ - ഹയർസെക്കൻഡറി 11 - 12 ക്ലാസുകളിലെ വി​ദ്യാർത്ഥികൾ 

പ്രതിവർഷ സ്കോളർഷിപ്പ് തുക - 4000 രൂപ


സ്കോളർഷിപ്പുകളുടെ എണ്ണം -  10500

അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ - സർക്കാർ /എയ്ഡഡ് സ്കൂളുകൾ

അടിസ്ഥാന യോഗ്യത -എസ് എസ് എൽ സി / തതുല്യ പരീക്ഷയിൽ ബി പ്ലസ് ഗ്രേഡ് /70% മാർക്ക്

വാർഷിക വരുമാനം -  4 ലക്ഷം രൂപ

അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. അപേക്ഷകർ കേരള സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽടുന്നവരാകണം.

2. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മാത്രം അപേക്ഷിക്കാം.

3. ഓരോ വർഷവും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

4. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

5. സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകരായ വിദ്യാർത്ഥികൾക്ക് നാഷണലൈസ്ഡ് ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ പ്രവർത്തനക്ഷമമായ സാധുവായ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.

6. കുറഞ്ഞ വരുമാന പരിധിയിൽപ്പെടുന്നവർക്ക് മുൻഗണന നൽകികൊണ്ടും, ഫണ്ടിന്റെ ലഭ്യതയ്ക്കനുസൃതമായിട്ടുമാണ് ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുന്നത്.
 

അപേക്ഷ തിരുത്തൽ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്തുന്നതിനുള്ള അവസരം ലഭിക്കും. പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അവ്യക്തമായ രേഖകൾ Upload ചെയ്തിട്ടുള്ളതും, അപൂർണ്ണമായതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും. പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.


അപേക്ഷിക്കാൻ അർഹരല്ലാത്തവർ

കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റിതര സ്കോളർഷിപ്പുകൾ  ലഭിക്കുന്ന വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹരല്ല. ഇവ സംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയതായി തെളിയുന്ന പക്ഷം സ്കോളർഷിപ്പിനത്തിൽ ലഭ്യമായ തുക 12% കൂട്ടുപലിശയും ചേർത്ത് തിരിച്ചടക്കേണ്ടതാണ്. പ്രസ്തുത വിദ്യാർത്ഥി തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹനല്ലാതാക്കുന്നു.


 

എങ്ങനെ അപേക്ഷിക്കാം

1. സ്കോളർഷിപ്പ് സ്കീമിന്റെ അപേക്ഷയുടെ രീതി - ഓൺലൈൻ  

2. അപേക്ഷകൾ www.kswcfc.org  എന്ന വെബ്സൈറ്റിലെ 'ഡാറ്റാബാങ്കിൽ ഒറ്റത്തവണമാത്രം നിർബന്ധമായി രജിസ്റ്റർ ചെയ്യേണ്ടതും, അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സകോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.

3. ഡാറ്റാബാങ്ക് രജിസ്ട്രേഷൻ നമ്പർ മുൻവർഷങ്ങളിൽ ലഭിച്ചിട്ടുള്ളവർ പ്രസ്തുത നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പ് സ്കീമിന്റെ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

4 . ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി മാർഗ്ഗനിർദ്ദേശപ്രകാരമുള്ള എല്ലാ
വിവരങ്ങളും (രേഖ സഹിതം) ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

5. ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ അപേക്ഷയുടെയും, രേഖകളുടെയും പകർപ്പുകൾ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന് തപാലിൽ അയച്ചുതരേണ്ടതില്ല.
 


അപേക്ഷയോടൊപ്പം നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ

1.സ്കൂൾ മേലധികാരിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം -  ഇവിടെ ക്ലിക്ക് ചെയ്യുക.

2. വരുമാന സർട്ടിഫിക്കറ്റ് 

3. ജാതി തെളിയിക്കുന്ന രേഖ - (വില്ലേജ് ഓഫീസർ നൽകുന്ന ജാതി തെളിയിക്കുന്ന രേഖ/ എസ്എസ്എൽസി സർട്ടിഫിക്കറ്റ് )

4. മാർക്ക് ലിസ്റ്റ് SSLC / തത്തുല്യം

5.ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് (അക്കൗണ്ട് നമ്പർ ,ഐ എഫ് എസ് സി , ബ്രാഞ്ച് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം)

6.ആധാർ കാർഡ്
 

കൂടുതൽ വിവരങ്ങൾക്ക് 

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 
: 0471-2311215, 6238170312, e-mail: kswefescholarship@gmail.com
Website: www.kswefe.org

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail