വരുമാന സര്‍ട്ടിഫിക്കറ്റ്

Visit Website Back


36000 രൂപ വരെ 1 വർഷം, 36000 രൂപക്കു മുകളിൽ ഓരോ ആവശ്യത്തിനും പ്രത്യേകം സർട്ടിഫിക്കറ്റ് എടുക്കണം

പ്രായപരിധി: ഇല്ല
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ഇല്ല
 
ഹാജരാക്കേണ്ട രേഖകൾ
1. ശമ്പള സര്‍ട്ടിഫിക്കറ്റ്
2. റേഷന്‍ കാര്‍ഡ്
3. ഭൂനികുതി അടച്ച രസീത്
4. വരുമാനം തെളിയിക്കുന്ന മറ്റു രേഖകള്‍
 
 അപേക്ഷ എവിടെ കൊടുക്കണം 
edistrictkerala.gov.in എന്ന സൈറ്റില്‍ ഓണ്‍ ലൈന്‍ ആയി
 
നടപടിക്രമം
edistrict.kerala.gov.in എന്ന വെബ്‌സൈറ്റില്‍ portal New user login ക്ലിക്ക് ചെയ്ത് , തുറന്നുവരുന്ന വിന്‍ഡോയില്‍ വിവരങ്ങള്‍ നല്‍കി user name, password എന്നിവ സ്വന്തമാക്കുക. ആ username ഉം password ഉം ഉപയോഗിച്ച് ലോഗിന്‍ചെയ്യുക. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നിങ്ങള്‍ക്കോ, നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ, മറ്റുള്ളവര്‍ക്കോ വേണ്ടി അപേക്ഷ സമര്‍പ്പിക്കാം.ഒരു അക്കൗണ്ടിൽ നിന്നും ഒരു മാസം 5 അപേക്ഷകള്‍ വരെ സമര്‍പ്പിക്കാവുന്നതാണ്.അഞ്ചിൽ കൂടുതൽ വന്നാൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കി അപേക്ഷിക്കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുമുമ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ വ്യക്തിയുടെ പൊതു വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ഇത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എന്ന ഇടതുവശത്തുള്ള മെനു വഴി ചെയ്യാവുന്നതാണ്. അതിനുശേഷം അപേക്ഷ പൂരിപ്പിക്കുക,ഒ.റ്റി.പി ഉപയോഗിച്ച് സമര്‍പ്പിക്കുക. തുടർന്ന് ആവശ്യമായ രേഖകള്‍ അപ് ലോഡ് ചെയ്യുക.ശേഷം പണം അടച്ച് റസീത് ജനറേറ്റു ചെയ്യുക. അപേക്ഷകന് അപേക്ഷയുടെ സ്റ്റാറ്റസ് അറിയുന്നതിനുള്ള സൗകര്യവുമുണ്ട്‌

Click to call Send mail