പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌ക്കോളര്‍ഷിപ്പ്

കൂടുതൽ സഹായങ്ങൾക്കു ബന്ധപെടുക

സര്‍ക്കാര്‍/സര്‍ക്കാര്‍ എയിഡഡ് സ്ഥാപനങ്ങളില്‍ ബിരുദം/ബിരുദാനന്തര ബിരുദം തലങ്ങളില്‍ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2021-2022 അധ്യയന വര്‍ഷത്തേക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 15000 രൂപയാണ് സ്‌ക്കോളര്‍ഷിപ്പ് തുക. വിദ്യാര്‍ത്ഥികളെ തെരഞ്ഞടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും . ബിപിഎല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
 

പ്രായപരിധി: അതത് കോഴ്‌സിന് നിശ്ചയിക്കപ്പെട്ടത്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2021 ഡിസംബർ 27

നിബന്ധനകൾ
1. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം.
2. കേരളത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരാകണം
3. ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നിവയില്‍ ഏതെങ്കിലും മതവിഭാഗത്തില്‍ ഉള്‍പെട്ടവരായിരിക്കണം.
4. ബിരുദ തലത്തില്‍ പഠിച്ചവരാണെങ്കില്‍ 2020 - 21 അധ്യയന വര്‍ഷത്തില്‍ 80% മാര്‍ക്ക് നേടിയവരായിരിക്കണം.
5. ബിരുദാനന്തര ബിരുദ തലത്തില്‍ പഠിച്ചവരാണെങ്കില്‍ 2020 - 21 അധ്യയന വര്‍ഷത്തില്‍ 75% മാര്‍ക്ക് നേടിയവരായിരിക്കണം.
6. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
7. ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള എ.പി.എല്‍. വിഭാഗത്തേയും പരിഗണിക്കും.
8. ബി.പി.എല്‍. വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ക്ക് മുൻഗണന.
9. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം

ഹാജരാക്കേണ്ട രേഖകൾ
1. റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്
2. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
3. യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ( SSLC, Plus 2 ,VHSE, Degree തുടങ്ങിയവയുടെ മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ്)
4. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടിന്‍ ഒന്നാം പേജിന്റെ പകര്‍പ്പ്(പേര്, അക്കൗണ്ട് നമ്പര്‍, ബാങ്ക് ബ്രാഞ്ച്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉണ്ടായിരിക്കണം)
5. വരുമാന സര്‍ട്ടിഫിക്കറ്റ്
6. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനമാണ് എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
7. അപേക്ഷകരുടെ രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്
8. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ എന്‍.പി.ആര്‍ കാര്‍ഡിന്റെ പകര്‍പ്പ്
9. അലോട്ട് മെമ്മോയുടെ പകര്‍പ്പ്

അപേക്ഷ എവിടെ കൊടുക്കണം
മൈനോറിറ്റി വെൽഫെയർ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം
www.minoritywelfare.gon.in എന്ന വെബ്‌സൈറ്റില്‍ scholarship prof joseph mundasery scholarship എന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക. Apply online ല്‍ ക്‌ളിക്ക് ചെയ്യുക. മറ്റ് സ്‌ക്കോളര്‍ഷിപ്പിനായി മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെച്ച് candidate login ചെയ്യുക. അല്ലെങ്കില്‍ New registration ല്‍ click ചെയ്ത് submit click ചെയ്യുക. online ലൂടെ അപേക്ഷ നല്‍കിയതിനുശെഷം ലഭിക്കുന്ന User ID & Password വെച്ച് candidate login ചെയ്ത് കുടുംബ വാര്‍ഷിക വരുമാനം പൂരിപ്പിക്കുക ഹോസ്റ്റലര്‍ ആണോ എന്ന വിവരവും ആണെങ്കില്‍ ഹോസ്റ്റല്‍ സ്ഥാപനമേധാവി അംഗീകരിച്ചതാണെ എന്ന വിവരവും സെലക്ട് ചെയ്യുക. സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണെങ്കില്‍ പ്രവേശനം മെറിറ്റ് സീറ്റിലാണെ എന്ന വിവരം സെലക്ട് ചെയ്യുക. photo, Signature, SSLC certificate, income certificate. ration card copy തുടങ്ങിയവ upload ചെയ്യുക. സ്‌ക്കോളര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം view/print application ക്‌ളിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് എടുക്കുക. രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കേണ്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.
 


പ്രത്യേകം ശ്രദ്ധിക്കുക: അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന Apply  Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളെ സംബന്ധിക്കുന്ന ശരിയായ വിവരങ്ങൾ നൽകുക. Aider foundation  പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതാണ്. (Our Working Hours : Monday to Saturday from 10:00 AM to 04:00 PM)

കൂടുതൽ സഹായങ്ങൾക്കു
ബന്ധപെടുക
Click to call Send mail