24/01/2023

സർക്കാർ ജോലി സ്വപ്നം കാണുന്നവർ PSC വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കുക

Image

1. എന്താണ് PSC  വൺ ടൈം രജിസ്ട്രേഷൻ?

കേരള PSC വഴി  നടത്തുന്ന റിക്രൂട്ട്മെൻ്റ് പരീക്ഷകൾക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ആദ്യം PSC വൺ ടൈം രജിസ്ട്രേഷൻ നടത്തണം.
വൺ ടൈം രജിസ്ട്രേഷൻ നടത്തുന്ന സമയത്ത് നാം നൽകുന്ന യൂസർ ഐഡിയും പാസ‌വേഡും ഉപയോഗിച്ച് ആണ് പിന്നീട് ഉള്ള റിക്രൂട്ട്മെൻ്റ്കൾക്ക് അപേക്ഷിക്കേണ്ടത്.


2. PSC വൺ ടൈം രജിസ്ട്രേഷൻ സമയത്ത് എന്തെല്ലാം രേഖകൾ  നൽകണം?

നമ്മുടെ ബേസിക് ഡാറ്റയും,അഡ്രസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ etc.... തുടങ്ങിയ കാര്യങ്ങൾ Add ചെയ്യണം.
ഇവയോടൊപ്പം ഫോട്ടോയും ഒപ്പും നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.


3. PSC അപേക്ഷകൾക്ക് ഉള്ള അപേക്ഷ ഫീ എത്രയാണ്?

PSC പരീക്ഷകൾക്ക്  അപ്ലെ ചെയ്യാൻ അപേക്ഷ ഫീ ഇല്ല.


4. PSC Notification വരുന്നത് എങ്ങിനെ മനസ്സിലാക്കാം?

യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവനവൻ്റെ പ്രൊഫൈൽ ലോഗിൻ ചെയ്താൽ notification കാണാം.


5. എന്താണ് PSC Confirmation

അപേക്ഷ സമർപ്പിച്ച് പരീക്ഷ തിയതി പ്രഖ്യാപിക്കുമ്പോൾ അന്നെ ദിവസം പരീക്ഷ എഴുതാൻ റെഡി ആണെന്ന് കൊടുക്കുന്നതാണ് Confirmation. Confirmation കൊടുക്കാത്തവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.


6. PSC പരീക്ഷ തീയതികൾ എങ്ങിനെ മനസ്സിലാകും?

പരീക്ഷയുടെ ഹാൾടിക്കറ്റ് വരുന്ന സമയത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള മെസ്സേജ് വരും


7. ഓൺലൈനർ ആയിട്ട് psc രജിസ്റ്റർ ചെയ്യാൻ 


8. പരീക്ഷക്ക് ഫോം ഫിൽ ചെയ്ത് നൽകിയിട്ട് എഴുതാതിരുന്നാൽ 

Confirmation  നൽകിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാർഥികളുടെ പ്രൊഫൈൽ psc  മരവിപ്പിക്കുന്നതായിരിക്കും

Click to call Send mail