SSLC സർട്ടിഫിക്കറ്റിൽ ജാതി കോളത്തിൽ RC, RC/SC, ROMAN CATHOLIC തുടങ്ങിയ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ട് സീറോമലബാർ ക്രൈസ്തവർക്ക് EWS സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. 09/08/2021 ന് 15 - ആം കേരള നിയമസഭായുടെ രണ്ടാം സമ്മേളനത്തിൽ ശ്രീ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, EWS CERTIFICATE ന് അർഹരായ സീറോമലബാർ ക്രൈസ്തവർക്ക് അത് ലഭിക്കുന്നില്ല എന്നകാര്യം വ്യക്തമാക്കിയിരുന്നു. അതേത്തുടർന്ന് ബഹു. റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ മറുപടിയും നൽകിയിരുന്നു.
നടപടിക്രമം
1. "കേരളത്തിൽ നിലവിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളെ ഉൾപ്പെടുത്തി പൊതുഭരണ (ഏകോപന) വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പട്ടികയിൽ ക്രമനമ്പർ 163 ആയി രേഖപ്പെടുത്തിയിട്ടുള്ളത് സിറിയൻ കാത്തലിക് (സീറോ മലബാർ കാത്തലിക്) എന്നാണ്. 'റോമൻ കാത്തലിക്' എന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയവർക്ക് സാക്ഷ്യപത്രം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതിനെ അടിസ്ഥാനത്തിൽ പട്ടികയിൽ ക്രമനമ്പർ 163 ലെ രേഖപ്പെടുത്തൽ 'സിറിയൻ കാത്തലിക്/റോമൻ കാത്തലിക്/സീറോമലബാർ കാത്തലിക്' എന്നിങ്ങനെ പരിഷ്കരിച്ച ഉത്തരവാകുന്നതിലേക്ക് ലാൻഡ് റവന്യൂ കമ്മീഷണർ ശുപാർശ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ്.
ജാതി സർട്ടിഫിക്കറ്റിൽ RC എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്നതിൻ്റെ പേരിൽ EWS സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുകയില്ല
EWS സർട്ടിഫിക്കറ്റിൽ RC എന്നോ സിറിയൻ കാത്തലിക് എന്നോ എഴുതിയാലും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയില്ല.
പ്ലസ് വൺ, ഡിഗ്രീ രജിസ്ട്രേഷൻ സമയത്ത് EWS സംവരണത്തിന് അർഹരാണോ എന്ന് ചോദ്യം ഉള്ളിടത്ത്, ഒരുപക്ഷേ RC/ROMAN CATHOLIC എന്ന ഓപ്ഷൻ നിങ്ങൾ കണ്ടു എന്ന് വരില്ല. അപേക്ഷിക്കുന്ന നിങ്ങൾ സീറോമലബാർ വിഭാഗത്തിൽപ്പെട്ട ആളാണെങ്കിൽ അവിടെ SYRIAN CATHOLIC/SYRO MALABAR CATHOLIC എന്ന ഓപ്ഷൻ സെലക്ട് ചെയ്യാവുന്നതാണ്.
നിയമ സഭയിൽ നിന്ന് ലഭിച്ച ഉത്തരത്തിൻ്റെ പകർപ്പ് ലഭിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.